ETV Bharat / state

വയനാട്ടിൽ 'വോട്ടി'ന് കിറ്റോ? രാഹുലിന്‍റെയും പ്രിയങ്കയുടെയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി - CONGRESS LEADER MILL FOOD KIT

കോൺഗ്രസ് നേതാവിന്‍റെ മില്ലിൽ നിന്നും കിറ്റുകൾ കണ്ടെത്തിയത് തെരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ.

കോൺഗ്രസ് നേതാവിന്‍റെ മില്ലിൽ കിറ്റ്  FOOD KITS SEIZED congress  FOOD KITS SEIZED FROM THOLPETTY  Wayanad byelection UDF
ood Kits With Pictures Of Rahul Gandhi And Priyanka Gandhi Seized From The Congress Leader's Mill (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 7, 2024, 4:55 PM IST

വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട തോല്‍പ്പെട്ടിയിലെ കോൺഗ്രസ് നേതാവിന്‍റെ മില്ലിൽ നിന്നും ഭക്ഷ്യ കിറ്റുകൾ പിടികൂടി. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ഫോട്ടോ പതിപ്പിച്ച ഭക്ഷ്യകിറ്റുകളാണ് പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്‍റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലിലായിരുന്നു കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

കോൺഗ്രസ് നേതാവിന്‍റെ മില്ലിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി (ETV Bharat)

മേപ്പാടി, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനുള്ളതാണെന്നുള്ള വിവരം കിറ്റിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് ലഭിക്കാൻ വേണ്ടി കോണ്‍ഗ്രസ് വിതരണം ചെയ്യാന്‍ വച്ച കിറ്റുകളാണ് പിടികൂടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്ക് വിതരണം ചെയ്യാന്‍ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് നൽകുന്ന വിശദീകരണം.

Also Read : ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്‌തുക്കളെന്ന് പരാതി; മേപ്പാടി പഞ്ചായത്തിലേക്ക് വിവിധ പാർട്ടികളുടെ പ്രതിഷേധ മാർച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.