സംവിധായകന്‍ മണിരത്‌നവും ഉലകനായന്‍ കമല്‍ ഹാസനും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'തഗ് ലൈഫ്'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ വന്‍ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അപ്‌ഡേറ്റുമായി 'തഗ് ലൈഫ്' ടീം രംഗത്തെത്തിയിരിക്കുന്നത്.
'തഗ് ലൈഫ്' റിലീസ് ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2025 ജൂണ്‍ 5ന് 'തഗ് ലൈഫ്' തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിമ്പുവെയും കാണാം. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശാണ് തഗ് ലൈഫ് അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
'കമൽഹാസൻ - മണിരത്നം: 'തഗ് ലൈഫ്' 2025 ജൂൺ 5ന് എത്തുന്നു... ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തഗ് ലൈഫിൻ്റെ ആവേശകരമായ ഒരു കാഴ്‌ച കമല്‍ ഹാസൻ്റെ ജന്മദിനത്തിൽ നിർമ്മാതാക്കൾ നൽകുന്നു. നിങ്ങളുടെ കലണ്ടറുകൾ അടയാളപ്പെടുത്തുക - തഗ് ലൈഫ് 2025 ജൂൺ 5ന് തിയേറ്ററിൽ റിലീസിനൊരുങ്ങുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ.' -ഇപ്രകാരമാണ് തരണ്‍ ആദര്‍ശ് എക്‌സില്‍ കുറിച്ചത്.
KAMAL HAASAN - MANI RATNAM: ‘THUG LIFE’ ARRIVES ON 5 JUNE 2025... On the occasion of #KamalHaasan's birthday, the makers of #ThugLife offer an exciting glimpse of this much-anticipated film.
— taran adarsh (@taran_adarsh) November 7, 2024
🔗: https://t.co/RSrEndmr72
Mark your calendars: #ThugLife is set for a theatrical… pic.twitter.com/aB88d07igQ
ആക്ഷന് ഏറെ പ്രധാനം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെടുന്നത്. രംഗരായ ശക്‌തിവേല്‍ നായ്‌ക്കര്‍ എന്ന കഥാപാത്രത്തെയാണ് 'തഗ് ലൈഫി'ല്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുക.
37 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കമല്‍ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നത്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും തഗ് ലൈഫിലുണ്ട്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും.
കമല്‍ ഹാസന്‍റെ രാജ്‌കമല്‍ ഫിലിംസിനും മണിരത്‌നത്തിന്‍റെ മദ്രാസ് ടാക്കീസും, ഉദയനിധി സ്‌റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
കമന്‍ ഹാസന്‍ നായകനായി എത്തുമ്പോള്‍ തൃഷ, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്‌മി, അഭിരാമി, നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. നടന്‍ ചിമ്പുവും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ പങ്കജ് ത്രിപാഠി, അശോക് സെല്‍വന്‍, സാന്യ മല്‍ഹോത്ര, അലി ഫസല്‍, ജിഷു സെന്‍ഗുപ്‌ത, വൈയാപുരി, രോഹിത് ഷറഫ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.