തിരുവനന്തപുരം: ഷിരൂരില്‍ കാണാതായ അര്‍ജുന്‍റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്, കാഷ്യര്‍ തസ്‌തികയില്‍ നിയമനം നല്‍കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍റെ ഓഫിസ് അറിയിച്ചു. നിയമന ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഹകരണ നിയമങ്ങളില്‍ ഇളവ് നല്‍കിയാണ് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, ഗംഗവാലി പുഴയിൽ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിലാണ്.
തെരച്ചിൽ തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അർജുന്‍റെ കുടുംബത്തിന് ഉറപ്പ് നൽകിയെങ്കിലും ഡ്രെഡ്‌ജര്‍ ഉപയോഗിച്ചുള്ള തെരച്ചിൽ ഇനിയും ആരംഭിച്ചിട്ടില്ല. കാണാതായി ഒരു മാസം പിന്നിടുമ്പോൾ തെരച്ചിൽ മന്ദഗതിയിലാവുകയാണ്.
Also Read : മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്