ETV Bharat / state

'ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം'; ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ - Kerala govt about welfare pension - KERALA GOVT ABOUT WELFARE PENSION

ക്ഷേമ പെൻഷൻ എപ്പോള്‍ വിതരണം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് സർക്കാര്‍ ഹൈക്കോടതിയില്‍.

പിണറായി വിജയൻ  കേരള ക്ഷേമ പെൻഷൻ  KERALA GOVERNMENT  PENSION IN KERALA
Kerala Govt About Welfare Pension Distribution In High Court
author img

By ETV Bharat Kerala Team

Published : Apr 9, 2024, 4:32 PM IST

എറണാകുളം: ക്ഷേമ പെൻഷൻ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ വിതരണം സർക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മറുപടി സത്യവാങ്മൂലത്തിലൂടെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേമ പെൻഷൻ എപ്പോൾ വിതരണം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് സർക്കാരാണെന്നും ഇതില്‍ പറയുന്നുണ്ട്.

ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്‌തതിന്‍റെ പശ്ചാത്തലത്തിൽ അഭിഭാഷക ഷിബി ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് ക്ഷേമ പെൻഷൻ അവകാശമല്ലെന്നും, സഹായം മാത്രമാണെന്നും സർക്കാർ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്‌. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും, പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന തീരുമാനമെടുക്കുന്നത് സർക്കാരാണെന്നും ആണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

മദ്യത്തിൽ നിന്നും ഇന്ധനത്തിൽ നിന്നും ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ സെസ് പിരിച്ചിട്ടും പെൻഷൻ നൽകുന്നില്ലെന്ന് ഹർജിക്കാരൻ അറിയിച്ചു. എന്നാൽ സെസ് പിരിക്കുന്നു എന്നത് കൊണ്ട് ക്ഷേമ പെൻഷൻ നൽകണമെന്ന് പറയാൻ കഴിയില്ലെന്നും ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് മാത്രമുള്ള നയപരമായ തീരുമാനം മാത്രമാണിതെന്നുമാണ് സർക്കാരിന്‍റെ നിലപാട്. സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിലായി 45 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്നുണ്ട്. ഇതിൽ രണ്ട് പെൻഷൻ സർക്കാർ സ്വന്തം നിലയിൽ നടപ്പാക്കുന്നതാണ്.

പെൻഷൻ വിതരണത്തിനായി ഒരു മാസം 900 കോടി രൂപയാണ് സർക്കാരിന് ചെലവാകുന്നത്. ഇതിന് പുറമെ ക്ഷേമ പെൻഷനുകൾക്കായി 90 കോടി രൂപ വേറെയും കണ്ടെത്തണം. ഫണ്ടിൻ്റെ അപര്യാപ്‌തതയാണ് പെൻഷൻ മുടങ്ങാനുള്ള കാരണം. 2023 ജൂൺ വരെയുള്ള വിഹിതം മാത്രമാണ് കേന്ദ്രം കേരളത്തിന് നൽകിയത്.

സെപ്റ്റംബർ വരെയുള്ള പെൻഷൻ നൽകിക്കഴിഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അടുത്തയാഴ്‌ച വിതരണം ചെയ്യുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കാരണം അതാത് മാസം ക്ഷേമ പെൻഷൻ വിതരണം ചെയ്യാനാകില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

Also read: റംസാൻ-വിഷു ആഘോഷത്തിന് മുമ്പൊരു സന്തോഷ വാര്‍ത്ത; ക്ഷേമ പെൻഷന്‍ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.