ETV Bharat / state

ഒടുവില്‍ തീരുമാനമായി!; പിആര്‍ ശ്രീജേഷിന്‍റെ അനുമോദനം ആഘോഷമാക്കാൻ സര്‍ക്കാര്‍ - STATE GOV TO FELICITATE PR SREEJESH

ഒളിമ്പ്യൻ പിആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഒക്‌ടോബര്‍ 30ന് വിപുലമായ ആഘോഷങ്ങളോടെയാണ് ചടങ്ങ്.

PR SREEJESH  PR SREEJESH FELICITATE PROGRAM  പിആര്‍ ശ്രീജേഷ്  ശ്രീജേഷ് അനുമോദനം
PR Sreejesh (IANS)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 8:41 PM IST

തിരുവനന്തപുരം: ഒളിമ്പിക്‌സ് ഹോക്കിയില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പിആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 30നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം ശ്രീജേഷിന് ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്യും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്ത് നിന്നും ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പില്‍ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്‌കൂള്‍ ബാൻഡ് സംഘങ്ങളും ജിവി രാജ സ്പോര്‍ട്‌സ് സ്‌കൂൾ, സ്പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ അകമ്പടിയേകും. അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Also Read : 'കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് കൊച്ചി 24' വിജയികളെ കാത്ത് ഒളിമ്പിക്‌സ് മോഡല്‍ മെഡലുകൾ; ഗള്‍ഫിലെ കേരള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.