ETV Bharat / state

ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യം; ഫെഫ്‌കയ്ക്ക് കത്ത് നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ - kerala film producer association

അക്രഡിറ്റേഷൻ ഉള്ള ഓൺലൈൻ മാധ്യമങ്ങൾക്ക് മാത്രമേ സിനിമ പ്രമോഷൻ പരിപാടികളിലടക്കം പ്രവേശനം നൽകാവു എന്നതുൾപ്പെടെയുള്ള ആവശ്യമുന്നയിച്ച് നിർമ്മാതാക്കളുടെ സംഘടന.

ഓൺലൈൻ മാധ്യമം  ഫെഫ്‌ക  KERALA FILM PRODUCER ASSOCIATION  ONLINE MEDIA
ഓൺലൈൻ മാധ്യമം ഫെഫ്‌ക KERALA FILM PRODUCER ASSOCIATION ONLINE MEDIA (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 4:22 PM IST

എറണാകുളം: ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി മലയാള സിനിമ നിർമ്മാതാകളുടെ സംഘടന രംഗത്ത്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സിനിമ മേഖലയുമായി ബന്ധപ്പെട്ട ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണമാവശ്യപ്പെട്ട് ഫെഫ്‌കയ്ക്ക് കത്തു നൽകി.

അക്രഡിറ്റേഷൻ ഉള്ള ഓൺലൈൻ മാധ്യമങ്ങൾക്ക് മാത്രമേ സിനിമ പ്രമോഷൻ പരിപാടികളിൽ ഉൾപ്പടെ പ്രവേശനം നൽകാവു എന്നതാണ് നിർമ്മാതാക്കളുടെ ആവശ്യം. ഓൺലൈ മാധ്യമങ്ങളെ നിയന്ത്രിക്കാനുളള ഏഴ് നിർദേശങ്ങളാണ് നിർമാതാക്കൾ മുന്നോട്ട് വയ്ക്കുന്നത്. സിനിമാ നിർമ്മാതാവുമായി ചേർന്ന് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഉദ്യം പോർട്ടലിൽ രജിസ്ട്രേഷൻ എടുക്കണം.

സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് നിർബന്ധമായും ജി എസ് ടി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ടാൻ നമ്പർ എന്നിവ ഉണ്ടായിരിക്കണം. സ്ഥാപനത്തിൻ്റെ ലോഗോ, ട്രെയ്‌ഡ് മാർക്ക് രജിസ്റ്റർ ചെയ്‌തിരിക്കണം. ( ആയത് ലഭ്യമാക്കാൻ 6 മാസംവരെ സമയം അനുവദിക്കുന്നതാണ്). സ്ഥാപനത്തിന്‍റെ പ്രവർത്തിക്കുന്ന വെബ്സൈ‌റ്റിൻ്റെ വിശദവിവരം നൽകണം. സ്ഥാപനത്തിൻ്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായ പ്രൊഫൈൽ നൽകേണ്ടതാണ്.

ഒന്നിൽ കൂടുതൽ ചാലനലുകൾ ഒരു കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആയതിൻ്റെ വിശദാംശങ്ങൾ ലഭ്യമാക്കണം. ഇത്രയും കര്യങ്ങൾ അടങ്ങിയ അപേക്ഷ ജൂലായ് 20-ാം തീയതിക്കുള്ളിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിൽ സമർപ്പിക്കണമെന്നാണ് നിർദേശം.

ഈ വിഷയം ഫെഫ്‌ക സംഘടനയുടെ കീഴിലുള്ള യൂണിയനെ അറിയിച്ച് ബന്ധപ്പെട്ട എല്ലാ സോഷ്യൽ മീഡിയ ചാനലുകളെയും അറിയിക്കണമെന്നും നിർമ്മാതാക്കൾ ഫെഫ്‌കയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. മലയാള സിനിമാ വ്യവസായത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഒൺലൈൻ മീഡിയ ചാനലുകളെ നിയന്ത്രിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നിർമ്മാതാകളുടെ സംഘടന വ്യക്തമാക്കുന്നു.

ഈയടുത്ത കാലത്ത് സിനിമാ മേഖലയും ഓൺലൈൻ മാധ്യമങ്ങളുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരു പ്രമുഖ നടൻ്റെ മകൻ മരിച്ച ദിവസം പോലും ഓൺലൈൻ മാധ്യമ പ്രവർത്തകർ ഈ വീട്ടിന് മുന്നിൽ വെച്ച് ദൃശ്യങ്ങൾ പകർത്താൻ മത്സരിച്ചതിൽ വിമർശനമുയർന്നിരുന്നു.

ചില ഓൺലൈൻ മാധ്യമങ്ങൾ നിരുത്തരവാദപരമായി ഉഹാപോഹങ്ങൾ വാർത്തയാക്കുന്നതും വലിയ വിമർശനങ്ങൾക്ക് കാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യത്തിൽ സിനിമ നിർമ്മാതാക്കൾ എത്തി ചേർന്നത്. നാളെ കൊച്ചിയിൽ നടക്കുന്ന ഫെഫ്‌ക യോഗത്തിൽ നിർമ്മാതാക്കളുടെ സംഘടനയുടെ ആവശ്യം ചർച്ചയാകും.

Also Read: സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയ സേവന-വേതന കരാര്‍; ഫെഫ്‌ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.