ETV Bharat / state

പരീക്ഷ നടത്താൻ പണമില്ലാതെ സർക്കാർ; സ്‌കൂളിന്‍റെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ നിർദ്ദേശം - പരീക്ഷ പ്രതിസന്ധി

സ്‌കൂൾ പൊതുപരീക്ഷകൾ നടത്താൻ പണമില്ലാതെ സംസ്ഥാന സർക്കാർ. സ്‌കൂളുകൾ അതത് പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാന്‍ നിർദ്ദേശം

Kerala Exam Crisis  SSLC Exam  സാമ്പത്തിക പ്രതിസന്ധി  പരീക്ഷ പ്രതിസന്ധി  Kerala Financial Crisis
Kerala Exam Crisis Due to Lack of Fund
author img

By ETV Bharat Kerala Team

Published : Feb 21, 2024, 9:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുപരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതേത്തുടർന്ന് എസ്എസ്എൽസി ഐടി പരീക്ഷയുടെയും ഹയർസെക്കൻഡറി പരീക്ഷകളുടെയും നടത്തിപ്പിന് സ്‌കൂളിന്‍റെ ദൈനംദിന ആവശ്യത്തിനായി രൂപീകരിച്ച പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാനാണ് സ്‌കൂൾ അധികൃതർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിർദ്ദേശം.

2022 - 23 അധ്യയന വർഷത്തെ പരീക്ഷ നടത്തിയതിൽ 44 കോടി കുടിശികയുണ്ട്. ഇത് നിലനിൽക്കെയാണ് പുതിയ നീക്കം. സർക്കാരിന് പണം ലഭിക്കുന്ന മുറയ്ക്ക് ചെലവായ തുക തിരികെ പിഡി അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ഹെഡ്‌മാസ്‌റ്റർമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. പൊതു പരീക്ഷ മാർച്ച്‌ 1 ന് ആരംഭിക്കാനിരിക്കെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള സർക്കാർ ഉത്തരവ്.

പരീക്ഷ ഇങ്ങെത്തി: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 ന് ആരംഭിച്ച് മാര്‍ച്ച് 25 ന് അവസാനിക്കുന്ന രീതിയിലും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 1 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആകെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ററി പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയില്‍ 389 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 27,770 കുട്ടികളും രണ്ടാംവര്‍ഷം 29,337 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് കേരളത്തില്‍ മാത്രമേ സെന്‍ററുകള്‍ ഉള്ളൂ. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ സെന്‍ററുകളുണ്ട്. 2024 ഏപ്രിലിലാണ് മൂല്യ നിര്‍ണയം. ഹയര്‍ സെക്കന്‍ററിയില്‍ എഴുപത്തി ഏഴും എസ്എസ്എല്‍സി ക്ക് എഴുപതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയ്ക്ക് എട്ടും മൂല്യനിര്‍ണ്ണയ ക്യാമ്പുകളുമാണുള്ളത്.

എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പിന്‍റെ ഭാഗമായി രണ്ട് ദിവസമായി പൊലീസ് അകമ്പടിയോടെ ചോദ്യപേപ്പര്‍ വിതരണം നടന്നു വരികയാണ്. കൂടാതെ കേരളത്തിലെ 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകള്‍ക്ക് മാര്‍ച്ച് 25 വരെ പൊലീസ് സംരക്ഷണം ഉണ്ടാകും. ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷ ചോദ്യ പേപ്പറുകള്‍ അതത് സ്‌കൂളുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സിസിടിവി സംവിധാനത്തില്‍ സൂക്ഷിക്കും.

കൂടാതെ പൊലീസിന്‍റെ പ്രത്യേക സുരക്ഷാ പരിശോധനയുമുണ്ടാകും. എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ട്രഷറികളിലും ബാങ്കുകളിലുമായാണ് സൂക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ സാധാരണ പരീക്ഷ സമയത്തിന് മുമ്പേ ചോദ്യപേപ്പര്‍ ബണ്ടിലുകള്‍ ഓരോ വിദ്യാഭ്യാസ ജില്ലയേയും പ്രത്യേക ക്ലസ്‌റ്ററുകളായി തിരിച്ച് ആ ക്ലസ്‌റ്ററുകളുടെ ചുമതലയുള്ള വിതരണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ചോദ്യപേപ്പറുകൾ സമയനിഷ്‌ഠ പാലിച്ച് വിതരണം നടത്തുന്നതിന് ഓരോ ജില്ലയിലേയും ലീഡ് ബാങ്ക് മാനേജർമാർ ബന്ധപ്പെട്ട ബാങ്കുകൾക്കും ജില്ലാ ട്രഷറി ഓഫീസർമാർ മറ്റു ട്രഷറികൾക്കും കൃത്യമായ നിർദ്ദേശം നൽകേണ്ടതുണ്ട്. അതുപോലെ തന്നെ ഓരോ ദിവസത്തെയും ഉത്തരക്കടലാസ് ബണ്ടിലുകൾ അതേ ദിവസം തന്നെ പോസ്‌റ്റ് ഓഫിസുകളിൽ എത്തിക്കേണ്ടതുണ്ട്.

Also Read: പരീക്ഷ പേടിക്ക് ഗുഡ് ബൈ; പാഠഭാഗങ്ങൾ ചെറു വീഡിയോകളാക്കി അധ്യാപകന്‍റെ വേറിട്ട മാതൃക

സ്‌കൂളുകളിൽ നിന്ന് ഉത്തരക്കടലാസുകൾ എത്തുന്ന സമയം വരെ പോസ്‌റ്റ് ഓഫിസുകൾ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നിർദ്ദേശം ചീഫ് പോസ്റ്റുമാസ്റ്റർ ജനറലിന് നൽകുന്നതിന് സർക്കാർ തലത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.