ETV Bharat / state

കേരള കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ മാത്രമല്ല എല്‍ഡിഎഫിന്‍റെ വോട്ട് കുറഞ്ഞത്; ചിട്ടയായി പ്രവര്‍ത്തിച്ചിട്ടും തെരഞ്ഞെടുപ്പ് ഫലം എതിരായെന്നും ഇടുക്കി ജില്ല പ്രസിഡന്‍റ് - KERALA CONGRESS NEWS

കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലകളില്‍ മാത്രമല്ല ,മറ്റ് മേഖലകളിലും എല്‍ഡിഎഫിന്‍റെ വോട്ട് വിഹിതം കുറഞ്ഞിട്ടുണ്ടെന്ന് കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്‍റ്.

കേരള കോൺഗ്രസ് ഇടുക്കി  ജോസ് പാലത്തിനാൽ  ELECTION RESULT 2024  KERALA CONGRESS
Jose Palathinal (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 3:48 PM IST

ജോസ് പാലത്തിനാൽ മാധ്യമങ്ങളോട് (ETV Bharat)

ഇടുക്കി: കേരള കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ മാത്രമല്ല എല്‍ഡിഎഫിന്‍റെ വോട്ട് ചോര്‍ന്നിരിക്കുന്നതെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ. മലയോര മേഖലയിലും തീരദേശ മേഖലയിലുമെല്ലാം എല്‍ഡിഎഫിന്‍റെ വോട്ട് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നടത്തിയിരുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് എതിരായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ലഭിക്കും എന്നു കരുതിയ വോട്ടുകളില്‍ പോലും ചോര്‍ച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എവിടെയൊക്കെ വോട്ട് ചോര്‍ച്ചയുണ്ടായി എന്നും അതിന് ഫലപ്രദമായി എന്ത് പരിഹാരം കാണാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും ജോസ് പാലത്തിനാൽ പറഞ്ഞു.

ALSO READ : വയനാടിന് നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തും ; പകരമാര്, പ്രിയങ്കയോ കെ മുരളീധരനോ, സസ്‌പെൻസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.