ETV Bharat / state

മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചു; സ്വകാര്യ സന്ദര്‍ശനത്തിനെന്ന് വിശദീകരണം - Pinarayi Vijayan to Dubai - PINARAYI VIJAYAN TO DUBAI

സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലേക്ക് പുറപ്പെട്ടു.

PINARAYI VIJAYAN DUBAI VISIT  PINARAYI DUBAI PERSONAL VISIT  മുഖ്യമന്ത്രി ദുബായിലേക്ക്  പിണറായി വിജയന്‍
Pinarayi Vijayan (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 6, 2024, 11:03 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (06-05-2024) സ്വകാര്യ സന്ദര്‍ശനത്തിനായി ദുബായിലേക്ക് പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെട്ടത്. സ്വകാര്യ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയുടെ അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്.

എത്ര ദിവസത്തേക്കാണ് യാത്രയെന്ന് ഔദ്യോഗിക വിശദീകരണമില്ല. ഔദ്യോഗിക ആവശ്യത്തിന് പോകുമ്പോള്‍ സാധാരണ ഗതിയില്‍ വാര്‍ത്താ കുറിപ്പിലൂടെ വിദേശ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വിടാറുണ്ട്. എന്നാല്‍ സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മറ്റ് വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടില്ല.

ഒരാഴ്‌ചയ്ക്കുള്ളില്‍ തിരികെ എത്തുമെന്നാണ് സൂചന. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം മുഖ്യമന്ത്രി തിരികെ എത്തുന്ന തീയതി അറിയിച്ചിട്ടില്ലെന്നാണ് സ്‌റ്റാഫ് അംഗങ്ങളുടെ പ്രതികരണം.

Also Read : മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജിയിൽ വിധി ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.