പത്തനംതിട്ട: കേരള പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്നും 6 പേര്‍ മെഡലിന് അര്‍ഹരായി. തിരുവല്ല ഡിവൈഎസ്‌പി എസ് അഷാദ്, ലീഗൽ സെൽ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ എം അജികുമാർ, പത്തനംതിട്ട എആർ ക്യാമ്പ് റിസേർവ് സബ് ഇൻസ്‌പെക്‌ടർ ദീപ്‌തി കുമാർ, പൊലീസ് സബ് ഇൻസ്‌പെക്‌ടർ വിടി ലഞ്ചുലാൽ, എഎസ്ഐ ഷിബു എസ് രാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരികൃഷ്‌ണൻ എന്നിവരാണ് മെഡലിന് അർഹരായവർ.
സംസ്ഥാനത്ത് നിന്നും 267 പേരാണ് ഇത്തവണ പൊലീസ് മെഡലിന് അർഹരായത്. അതിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്നു. എഡിജിപി എം.ആർ അജിത് കുമാർ, എസ്‌പി ഹരിശങ്കർ എന്നിവരാണ് മെഡൽ ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥർ. സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെയാണ് സേനാംഗങ്ങള്‍ക്കുള്ള മെഡലിനായി പരിഗണിക്കുന്നത്. നവംബർ ഒന്നിന് മെഡലുകള്‍ വിതരണം ചെയ്യും.