- 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് രേഖകൾ സ്‌പീക്കറുടെ ചേംബറിൽ സമർപ്പിച്ചു.
'മൂന്ന് വര്‍ഷം മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം' ; ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ - kn balagopal
Published : Feb 5, 2024, 8:58 AM IST
|Updated : Feb 5, 2024, 5:01 PM IST
11:33 February 05
ബജറ്റ് അവതരണം പൂർത്തിയായി
11:32 February 05
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നല്‍കും
- സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. അധിക വിഭവസമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളിൽ പരിഷ്‌കരണം. കോടതി ഫീസ് വർധനവിലൂടെ 50 കോടി വരുമാനമാണ് പ്രതീക്ഷ. മോട്ടോർ വാഹന നിരക്കുകൾ പരിഷ്‌കരിക്കും. ടൂറിസ്റ്റ് ബസുകളുടെ രജിസ്‌ട്രേഷൻ നിരക്ക് കുറയ്‌ക്കും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 1.2 പൈസയായിരുന്നത് 15 പൈസയാക്കി വർധിപ്പിച്ചു. മദ്യത്തിന് വില കൂടും. ലിറ്ററിന് 10 രൂപ കൂടും. ലീസ് സ്റ്റാംപ് നിരക്കുകൾ വർധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാന ഘടന പരിഷ്‌കരിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും. കേരള മുദ്ര പത്ര നിയമത്തിൽ ഭേദഗതി വരുത്തും.
11:18 February 05
പട്ടിക വർഗ വികസനത്തിന് 859.5 കോടി
- പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി വകയിരുത്തി. ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി. നവകേരള പദ്ധതിക്കായി 9.2 കോടി. ഹൈക്കോടതികളും കീഴ്‌ക്കോടതികളും നവീകരിക്കാനും സുരക്ഷ ഒരുക്കാനുമായി 3.3 കോടി. മുന്നോക്ക വികസന കോർപറേഷന് 35 കോടി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി. അങ്കണവാടി ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിക്ക് 1.2 കോടി. ഹജ്ജ് തീർഥാടനത്തിനായി സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂർ വിമാനത്താവളത്തിന് ഒരു കോടി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്‍റെ മഴവില്‍ പദ്ധതിക്ക് അഞ്ച് കോടി. നിർഭയ പദ്ധതിക്ക് 10 കോടി. സ്‌ത്രീ സുരക്ഷയ്‌ക്ക് 10 കോടി. പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ വിഹിതം 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷം രൂപയായി വർധിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസത്തിന് 44 കോടി.
11:01 February 05
ഫയർ ആൻഡ് റെസ്‌ക്യൂവിന് 74 കോടി
- ഫയർ ആൻഡ് റെസ്‌ക്യൂവിന് 74 കോടി രൂപ വകയിരുത്തി. 44.14 കോടി രൂപ നീതിന്യായ വകുപ്പിന്. എക്‌സൈസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിന് 9.72 കോടി. വനിത വികസന കോർപറേഷന് 17.6 കോടി. വിജിലന്‍സിന് 5 കോടി. ജയിൽ വകുപ്പിന് 14.5 കോടിരൂപയും വകയിരുത്തി. സപ്ലൈക്കോ ഔട്ട് ലെറ്റുകളുടെ നവീകരണത്തിന് 10 കോടി.
10:53 February 05
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്ക് 678. 45 കോടി
- കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി. മലബാർ കാൻസർ സെന്‍ററിന് 28 കോടി. ഹോമിയോ മേഖലയ്ക്ക് 6.8 കോടി. റോബോട്ടിക് സർജർറിക്ക് 29 കോടി. മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി. ലബോറട്ടറി നവീകരണത്തിന് 7 കോടി. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി 678. 45 കോടി. പാലക്കാട് മെഡിക്കല്‍ കോളജിന് 50 കോടി. എസ്‌സി, എസ്‌ടി വിദ്യാര്‍ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടി. പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി. വാര്‍ത്താവിനിമയ മേഖലയ്ക്ക് 37.2 കോടി. സ്‌കൂൾ കുട്ടികളുടെ പ്രത്യേക ആരോഗ്യ പദ്ധതിക്ക് 3.1 കോടി രൂപയും വകയിരുത്തി. മോഡൽ അങ്കണവാടിക്ക് 10 കോടി.
10:43 February 05
പൊതുവിദ്യാഭ്യാസത്തിന് 1032.62 കോടി
- പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി. സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 10 കോടി. കലാസാംസ്‌കാരിക മേഖലയ്ക്ക് 170.49 കോടി. തിരുവനന്തപുരം, തൃശൂർ മൃഗശാല നവീകരണത്തിന് 7.5 കോടി. എകെജിയുടെ മ്യൂസിയം നിർമാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലയ്‌ക്ക് 127.39 കോടി. കേരളത്തെ റോബോട്ടിക് ഹബ്ബാക്കി മാറ്റും. 2000 വൈഫൈ പോയിന്‍റുകൾക്ക് 25 കോടി. സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി. പിഎം ആവാസ് യോജനയ്‌ക്ക് സംസ്ഥാന വിഹിതം 133 കോടി. കേന്ദ്രത്തിന്‍റെ ഭവന നിർമാണ പദ്ധതിക്ക് സംസ്ഥാന വിഹിതം 207.92 കോടി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി. അഞ്ച് പുതിയ നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കും. മെഡിക്കൽ കോളജിന് 217.41 കോടി. റോബോട്ടിക് സർജറിക്ക് 29 കോടി രൂപയും വകയിരുത്തി.
10:34 February 05
വ്യവസായ മേഖലയ്‌ക്ക് 1779 കോടി
- വ്യവസായ മേഖലയ്‌ക്ക് 1779 കോടി. വിനോദ സഞ്ചാര മേഖലയ്‌ക്ക് 351.42 കോടി. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 382.14 കോടി. ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് 456.71 കോടി. കൊല്ലം അഷ്‌ടമുടി, ആലപ്പുഴ വേമ്പനാട് പദ്ധതികളിൽ സോളാർ ബോട്ട് വാങ്ങാൻ 5 കോടി. ശബരിമല വിമാനത്താവളത്തിന് 1.88 കോടി. തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് 2 കോടി. കെടിഡിസിക്ക് 12 കോടി. വള്ളംകളി അന്താരാഷ്‌ട്ര മത്സരമാക്കാനായി ചാമ്പ്യൻസ് ബോട്ട് ലീഗിന് 9.96 കോടി. കൈറ്റിന്‍റെ പ്രവർത്തനങ്ങൾക്ക് 38.50 കോടി. അസാപ്പിന് 35.1 കോടി.
10:24 February 05
കെഎസ്ആർടിസിക്ക് 128.54 കോടി
- കെഎസ്ആർടിസിക്ക് ഡീസൽ ബസ് വാങ്ങാൻ വകയിരുത്തിയ 92 കോടി ഉൾപ്പടെ ആകെ 128.54 കോടി. ഉൾനാടൻ ഗതാഗതത്തിന് 130.32 കോടി.
10:23 February 05
ഗതാഗത മേഖലയ്‌ക്ക് 1976 കോടി
- ഗതാഗതമേഖലയ്ക്ക് 1976 കോടി രൂപ വകയിരുത്തി. പ്രത്യേക പദ്ധതിയായി ഗ്രാമീണ മേഖലയില്‍ ഉൾപ്പടെ 1000 കോടി രൂപയുടെ റോഡ് വികസനം നടപ്പാക്കും
10:17 February 05
വിവര സാങ്കേതിക മേഖലയ്‌ക്ക് 507.14 കോടി
- വിവര സാങ്കേതിക മേഖലയ്‌ക്ക് 507.14 കോടി രൂപ വകയിരുത്തി. അന്താരാഷ്‌ട്ര എഐ കോൺക്ലേവ് സംഘടിപ്പിക്കും. മേക്ക് ഇന്‍ കേരളയ്ക്ക് 1829 കോടി. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി. തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിനും 74.7 കോടി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി രൂപയും വകയിരുത്തി.
10:16 February 05
റബറിന്‍റെ താങ്ങുവില കൂട്ടി
- റബറിന്‍റെ താങ്ങുവില 180 രൂപയാക്കി. നേരത്തെ 170 രൂപയായിരുന്നു
10:14 February 05
ലൈഫ് പദ്ധതിക്ക് 1136 കോടി
- ലൈഫ് പദ്ധതിക്ക് 1136 കോടി. ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി. പ്രാദേശിക വികസനത്തിന് 252 കോടി. സഹകരണ മേഖലയ്‌ക്ക് 134.42 കോടി. വനിത സഹകരണ സംഘങ്ങൾക്ക് 2.5 കോടി. ഇടമലയാർ പദ്ധതിക്ക് 35 കോടി. ഇടുക്കി ഡാമിന്‍റെ ടൂറിസം വികസനത്തിന് ആദ്യ ഗഡുവായി 5 കോടി. പുതിയ ജലവൈദ്യുത പദ്ധതികൾക്കുള്ള സാധ്യതാപഠനത്തിന് 15 കോടി. ഊർജമേഖലയ്‌ക്ക് 31.62 കോടി. സോളാർ, ഇ മൊബിലിറ്റിക്ക് 37.72 കോടി. കൈത്തറിക്ക് 51.8 കോടി. കയർ വ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 107.6 കോടി. ഖാദി വ്യവസായത്തിനായി 14.8 കോടി. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി.
10:03 February 05
ഗ്രാമവികസനത്തിന് 1868.32 കോടി
- ഗ്രാമവികസനത്തിന് 1868.32 കോടി. കുടുംബശ്രീക്ക് 430 കോടി രൂപയുടെ ഉപജീവന പദ്ധതി. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി.
10:01 February 05
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി
- മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗർ സഫാരി പാർക്ക്. തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് 10 കോടി. കൊച്ചിൻ ഷിപ്പ്‌യാർഡിന് 500 കോടി. അതിദാരിദ്ര്യ നിർമാർജന പരിപാടിക്ക് 50 കോടി.
09:53 February 05
പുനർഗേഹം പദ്ധതിക്ക് 40 കോടി
- തീരശോഷണമുള്ള മേഖലകളിലെ മത്സ്യതൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി. മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി.
09:52 February 05
കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി
- കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി. മൃഗ പരിപാലനത്തിന് 535.9 കോടി. വിഷരഹിത പച്ചക്കറി ഉത്പാദനത്തിന് 78 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി.
09:51 February 05
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം
- ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നടപടി, നികുതി ഇളവുകൾ ഉൾപ്പടെ നൽകും. മുതിർന്ന പൗരർക്കായി കെയർ സെന്‍ററുകൾ.
09:44 February 05
കാർഷിക മേഖലയ്ക്ക് 1698 കോടി
- പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും. കായിക സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം. കാർഷികമേഖലയ്ക്ക് 1698 കോടി രൂപ വകയിരുത്തി. ഭക്ഷ്യ കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും. നെല്ല് ഉത്പാദനത്തിന് 93 കോടി. നാളികേര വികസന പദ്ധതിക്ക് 65 കോടി, സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി, വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടിയും വകയിരുത്തുന്നു. കേരള ഫീഡ്‌സിന് 16 കോടി, കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി.
09:36 February 05
കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബി
- കേന്ദ്ര അവഗണന പാരമ്യത്തിലെത്തിയിരിക്കുന്നുവെന്ന് ധനമന്ത്രി. കേന്ദ്ര അവഗണനയ്‌ക്ക് ആർബിഐ കണക്കുകൾ തെളിവാണ്. സംസ്ഥാനത്തോടുള്ള അവഗണന തുടർന്നാൽ പ്ലാൻ ബിയെ കുറിച്ച് ആലോചിക്കും. വികസന പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇത് പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനൊപ്പമല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ പ്രതിപക്ഷം തയ്യാറാകണം.
09:23 February 05
ദേശീയപാത വികസനത്തിന് പരിഗണന
- ദേശീയപാത വികസനത്തിന് പ്രമുഖ പരിഗണന. വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതിനൊപ്പം ദേശീയപാത 66ന്‍റെ നിർമാണം പൂർത്തിയാക്കും. കേരളത്തിന്‍റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ എട്ട് മണിക്കൂർകൊണ്ട് എത്താം. തീരദേശ പാതകൾ അതിവേഗം പൂർത്തിയാക്കും
09:14 February 05
'തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ട്'
- തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും. പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്ന് കരുതുന്നു. കേരളത്തിന്‍റെ റെയിൽ വികസനം കേന്ദ്രം അവഗണിക്കുന്നുവെന്നും ധനമന്ത്രി.
09:13 February 05
വിഴിഞ്ഞം തുറമുഖം വൻ പ്രതീക്ഷ
- വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാധ്യതയുണ്ട്. വിഴിഞ്ഞം പോർട്ട് മെയ് മാസത്തിൽ തുറക്കും. വിദഗ്‌ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാർഥ്യമാകും. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്‌പെഷ്യല്‍ ഡെവലപ്മെന്‍റ് സോണുകൾ ആരംഭിക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രാദേശ വാസികൾക്ക് നൈപുണ്യ വികസന പദ്ധതി എന്നിവ കൊണ്ടുവരും. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം ആയി പൂർത്തിയാക്കും.
09:09 February 05
'മൂന്ന് വര്‍ഷം മൂന്ന് ലക്ഷം കോടിയുടെ വികസനം'
- അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ വികസനം. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം തുറമുഖം മെയിൽ തുറക്കും. പൊതു-സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ടുവരും.
09:08 February 05
കേന്ദ്രത്തിനെതിരെ വിമർശനവുമായി ധനമന്ത്രി
- കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് സംസ്ഥാനം മുന്നേറുന്നത്.
09:02 February 05
ബജറ്റ് അവതരണം ആരംഭിച്ചു
- 2024-2025 വർഷത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കേരളത്തിന്‍റെ സ്ഥാനം രാജ്യത്തിന്‍റെ മുൻനിരയിലാണെന്നും നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്‌തുവെന്ന് ധനമന്ത്രി.
08:05 February 05
കേരള ബജറ്റ് 2024 തത്സമയ വിവരങ്ങൾ
- ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നതിനായി നിയമസഭയിലെത്തി. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്.