ETV Bharat / state

കേരള ബജറ്റ് 2024 : വനിത സഹകരണ സംഘങ്ങൾക്ക് 2.5 കോടി - സംസ്ഥാന ബജറ്റ് 2024

കുടുംബശ്രീയുടെ നേതൃത്വത്തിൽ 430 കോടിയുടെ പ്രത്യേക ഉപജീവന പദ്ധതി

കേരള ബജറ്റ് 2024  budget 2024  kerala budget 2024 kn balagopal  സംസ്ഥാന ബജറ്റ് 2024  സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍
kerala budget 2024
author img

By ETV Bharat Kerala Team

Published : Feb 5, 2024, 10:47 AM IST

Updated : Feb 5, 2024, 1:43 PM IST

തിരുവനന്തപുരം : പൊതു-സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനില്ലെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. വനിത സഹകരണ സംഘങ്ങൾക്ക് 2.5 കോടി ബജറ്റിൽ വകയിരുത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി (സ്വകാര്യ നിക്ഷേപം ഉൾപ്പടെ) വകയിരുത്തി. കുടുംബശ്രീക്ക് 265 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.

വിവാഹബന്ധം വേർപെടുത്തിയവരോ വിധവകളോ ഭർത്താവ് ഉപേക്ഷിച്ചവരോ ആയ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്ന പുതിയ പദ്ധതിക്ക് 5 കോടി വകയിരുത്തി. നിർഭയ പദ്ധതിയ്‌ക്ക് 10 കോടി രൂപ. സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾക്കായി 10 കോടിയും അനുവദിച്ചു.

Last Updated : Feb 5, 2024, 1:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.