ETV Bharat / state

സ്വകാര്യ നിക്ഷേപത്തിന് പ്രധാന്യം; മൂന്നു വർഷത്തിൽ മൂന്നുലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യം

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ടൂറിസ്‌റ്റ്‌ ഡെസ്‌റ്റിനേഷനുകളിൽ വിവിധ റസ്‌റ്റ്‌ റൂമുകൾ, ഫോറെസ്‌റ്റ്‌ ഡിപ്പാർട്മെന്‍റുമായി സഹകരിച്ചുളള സ്വകാര്യ നിക്ഷേപങ്ങൾ ആലോചിക്കുന്നുണ്ട്.

kerala budget 2024 KN Balagopal  budget 2024  സംസ്ഥാന ബജറ്റ്‌ 2024  സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍
KN Balagopal
author img

By ETV Bharat Kerala Team

Published : Feb 5, 2024, 3:34 PM IST

ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട്

തിരുവനന്തപുരം : സംസ്ഥാനം കടുത്ത അവഗണന നേരിടുന്ന പുതിയ സാഹചര്യത്തിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനാണ് ബജറ്റിൽ പ്രാധാന്യം നൽകിയതെന്നും സ്വകാര്യ നിക്ഷേപമെന്നത് പുതുമയുള്ള കാര്യമല്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ (KN Balagopal about investments ).

1957 ൽ ഇഎംഎസ്‌ന്‍റെ കാലത്താണ് മാവൂർ ഗ്വാളിറോയെൻസ് സംസ്ഥാനത്ത് നിക്ഷേപം നടത്തിയത്. അന്നത്ത അത്രയും കടുത്ത സ്ഥിതിയൊന്നും നിലവിലില്ല. മൂന്നു വർഷംകൊണ്ട് മൂന്നുലക്ഷം കോടി എന്ന അതിശയോക്തി എന്ന് വിചാരിക്കുന്നവർ ഉണ്ടാകും. എന്നാൽ ലക്ഷ്യം സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗം രാജ്യത്ത് ആകെ ഒരു മന്ദഗതിയിലാണ് ഉള്ളത്. സംസ്ഥാനത്തെ ആ മരവിപ്പിനെ നേരിടാൻ ഉള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലൈഫ് ഭവന പദ്ധതിയിലൂടെ 10000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തിയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. നിർമ്മാണ മേഖലയിലൂടെ സാമ്പത്തിക രംഗത്തിൽ ചലനം ഉണ്ടാക്കാൻ സാധിക്കും. ടൂറിസം മേഖലയിലൂടെയും നിക്ഷേപം ലക്ഷ്യമിടുന്നുണ്ട്. ടൂറിസ്‌റ്റ്‌ ഡെസ്‌റ്റിനേഷനുകളിൽ വിവിധ റസ്‌റ്റ്‌ റൂമുകൾ ഫോറെസ്‌റ്റ്‌ ഡിപ്പാർട്ട്മെന്‍റുമായി സഹകരിച്ചു കൂടുതൽ സ്വകാര്യ നിക്ഷേപവും ആലോചിക്കും.

മാർക്കറ്റ് വിലയേക്കാൾ 15 രൂപ അധികം ലഭിക്കുന്ന രീതിയിലാണ് റബ്ബർ താങ്ങു വില വർധിപ്പിച്ചിട്ടുള്ളത്. ആദ്യമായി ഇത്തവണ പരിസ്ഥിതി ബഡ്‌ജറ്റ് അവതരിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തെ വലിയ കുതിച്ചുചാട്ടത്തിന് സഹായിക്കുന്നതാണ് ബജറ്റ്.

റവന്യു വരുമാനം വർധിപ്പിക്കാനുള്ള വലിയ നടപടി സ്വീകരിക്കാൻ സാധിക്കില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞത് അടിസ്ഥാനമില്ലാത്തത്. സംസ്ഥാനം ചെലവാക്കിയ പണമാണ് 3100 കോടി കിട്ടാനുള്ളത് 57000 കോടിയാണ്.

സംസ്ഥാനങ്ങളോട് ഉള്ള അവഗണ സംബന്ധിച്ച് കേരളം മാത്രം മൂന്നു വർഷമായി പറഞ്ഞുകൊണ്ടിരുന്ന കാര്യം ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളും ഏറ്റ് പറയുന്നു. തൃശ്ശൂരിൽ അഖിലേന്ത്യ നേതാവ് നടത്തിയ പ്രസംഗം പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നുണ്ടോയെന്നും നിയമസഭയിൽ നടക്കുന്നത് ഓപ്പൺ ഡിബേറ്റാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.