തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് (Kerala Budget 2024) ധനമന്ത്രി കെ എൻ ബാലഗോപാൽ (Finance Minister KN Balagopal) ഇന്ന് അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.
ക്ഷേമ പെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി എ കുടിശ്ശിക അടക്കമുള്ള കാര്യങ്ങളിൽ പരിഹാരം കാണുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകളുമുണ്ട്.
Also Read: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിന്‍റെ പിടിപ്പുകേടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
അതേസമയം ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുന്നോടിയായി നൽകിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെ ബജറ്റിന്മേലുള്ള ചർച്ച ഉണ്ടാകും.