ETV Bharat / state

അയ്യപ്പന് വാവർ പോലെ മലപ്പൂപ്പന് കായംകുളം കൊച്ചുണ്ണി; കൗതുകമുണര്‍ത്തി ഇടപ്പാറ മലദേവർ നട - KAYAMKULAM KOCHUNNI TEMPLE

ഇടപ്പാറ മലദേവർ നടയിലെ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്‌ഠ ശ്രദ്ധേയമാവുന്നു.

EDAPPARA MALADEVAR NADA TEMPLE  ഇടപ്പാറമലദേവർ നട  കായംകുളം കൊച്ചുണ്ണി പ്രതിഷ്‌ഠ  KAYAMKULAM KOCHUNNI
Kayamkulam Kochunni Deity (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 7, 2024, 9:15 PM IST

പത്തനംതിട്ട: എല്ലാ നന്മകളെയും ഉൾക്കൊള്ളുന്നതാണ് ഈ നാടിൻ്റെ പാരമ്പര്യം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇടപ്പാറമലദേവർ നടയിലെ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്‌ഠ. 1500ല്‍ അധികം വർഷത്തെ പഴക്കമുള്ള ഇടപ്പാറ മലദേവർ നടയിൻ ഉപപ്രതിഷ്‌ഠയായാണ് കായംകുളം കൊച്ചുണ്ണിയെ കുടിയിരുത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി പഞ്ചായത്തിലാണ് കൗതുകം ജനിപ്പിക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഇടപ്പാറ മലയപ്പൂപ്പൻ്റെ ഉപദേവതകളിൽ പ്രധാന സ്ഥാനത്ത് മുസൽമാനായ കായംകുളം കൊച്ചുണ്ണിക്കും ഇരിപ്പിടം ഒരുക്കിയിരിക്കുന്നതിനാല്‍ തന്നെ മതസൗഹാർദ്ദത്തിൻ്റെ പ്രതീകമായി കൂടിയാണ് മലദേവർ നട അറിയപ്പെടുന്നത്. ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ പ്രധാന കാവൽക്കാരനും കിഴക്കേനടയുടെ കാവലാളുമാണ് ഇടപ്പാറ മലദേവൻ എന്നാണ് ഐതീഹ്യം. വിളിച്ചാൽ വിളിപ്പുറത്തുള്ള ഉഗ്ര മൂർത്തിയാണ് ഇടപ്പാറ മലദേവൻ എന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ മലനടകളിലും എന്നതുപോലെ ഇടപ്പാറ മലദേവർ നടയിലും കുറവർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പ്രധാന പൂജാരിയുടെ 'ഊരാളി' സ്ഥാനം നല്‍കുന്നത്.
കാണാതായ വസ്‌തുക്കൾ കണ്ടെത്തുന്നതിനും മോഷണ മുതൽ തിരികെ ലഭിക്കുന്നതിനുമായി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ജാതിമതഭേദമന്യേ ഭക്തർ ഇടപ്പാറമലയിലെ കായംകുളം കൊച്ചുണ്ണിയുടെ നടയിലെത്തുന്നു. ചച്ചപ്പട്ടും മെഴുകുതിരിയും ചന്ദനത്തിരിയും മറ്റും സമർപ്പിച്ച് തൊഴുതാൽ ഫലം ഉറപ്പാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.

കായംകുളത്തു നിന്നും 40 കിലോമീറ്ററില്‍ അധികം ദൂരത്തിൽ കൊച്ചുണ്ണി എങ്ങനെ ഈ ക്ഷേത്രപരിസരത്തെത്തി എന്നതിനു പിന്നിലും ഒരു ഐതീഹ്യമുണ്ട്. ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവ് പ്രശസ്‌തനായ ഇടപ്പാറ ഊരാളിയെ കൊട്ടാരത്തിൽ വിളിപ്പിച്ച് പടയണി നടത്തി. തുടർന്ന് പട്ടും വളയും ധാരാളം സമ്മാനങ്ങളും നല്‍കി പറഞ്ഞയച്ചു.

കായംകുളം കൊച്ചുണ്ണി പ്രതിഷ്‌ഠ (ETV Bharat)

സമ്മാനങ്ങള്‍ രാജാവിൽ നിന്ന് സ്വീകരിച്ച് തിരികെ പോകുംവഴി കൊച്ചുണ്ണി ഇടപ്പാറ ഊരാളിയെ തടഞ്ഞു. കായംകുളം ദേശത്ത് വച്ചു പണം അപഹരിക്കാനായാണ് തടഞ്ഞതെങ്കിലും പിന്നീട് അവര്‍ ചങ്ങാതിമാരായി മാറുകയായിരുന്നു. ആ സൗഹൃദം കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്ന കാലം വരെ തുടർന്നു.

കൊച്ചുണ്ണിയുടെ മരണശേഷം കായംകുളം ദേശത്ത് നിരവധി അനിഷ്‌ട സംഭവങ്ങൾ ഉണ്ടായി. നാട്ടിലെ പ്രമാണിമാരുടെ അഭ്യർഥന പ്രകാരം അന്നത്തെ ഇടപ്പാറ ഊരാളി കായംകുളത്തെത്തി മരത്തിൽ തലകീഴായി കിടന്ന കൊച്ചുണ്ണിയുടെ ആത്മാവിനെ ആവാഹിച്ച് കൊണ്ടുപോയി. ആ ആത്മാവിനെ ഇടപ്പാറ മലദേവ സ്ഥാനത്ത് കുരിയാല ഉണ്ടാക്കി കുടിയിരുത്തി. തുടർന്ന് മലയപ്പൂപ്പന് കിട്ടുന്നത് കായംകുളം കൊച്ചുണ്ണിക്കും ലഭിക്കും എന്ന് ഊരാളി ആശിർവദിക്കുകയും ചെയ്തെന്നാണ് ഐതീഹ്യം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അയ്യപ്പന് വാവർ എന്ന പോലെ ഇടപ്പാറ മലപ്പൂപ്പന് ഉപദേവനായി മുസൽമാനായ കായംകുളം കൊച്ചുണ്ണി കുടിയിരിക്കുന്ന ഈ ക്ഷേത്രവും ജാതി മത ചിന്തകൾക്കപ്പുറം മത മൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്നു. വാർത്തകളിലൂടെയും കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലൂടെയും നവ മാധ്യമങ്ങളിലൂടെയും ഇടപ്പാറ മലയിലെ കായംകുളം കൊച്ചുണ്ണിയുടെ കഥ പ്രശസ്‌തമായതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.

Also Read: സ്‌ത്രീത്വം ആഘോഷിക്കുന്ന ക്ഷേത്രം; കാമാഖ്യയുടെ ചരിത്രവും ഐതിഹ്യവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.