ETV Bharat / state

കട്ടപ്പന ഇരട്ടക്കൊലപാതകം : മൃതദേഹം കുഴിച്ചിട്ട സ്ഥലത്തുനിന്ന് പാൻ്റും ബെൽറ്റും കണ്ടെത്തി - Kattappana double murder case

വീടിനുള്ളിലാണ് വിജയന്‍റെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. തെളിവെടുപ്പ് തുടരുന്നു.

കട്ടപ്പന ഇരട്ടക്കൊലപാതകം  Kattappana twin murder case  double murder kattappana idukki  കക്കാട്ടുകട കൊലപാതകം
Kattappana double murder case updation
author img

By ETV Bharat Kerala Team

Published : Mar 10, 2024, 3:43 PM IST

ഇടുക്കി : കാഞ്ചിയാർ കക്കാട്ടുകടയിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തുനിന്ന് പാൻ്റും ബെൽറ്റും കണ്ടെത്തി (Kattappana double murder case). വിജയനെ മറവ് ചെയ്യുന്നതിന് വേണ്ടി പ്രതികൾ കുഴിയെടുത്തത് ഒന്നര ദിവസം കൊണ്ടാണ്. അഞ്ചടി താഴ്‌ചയിൽ മണ്ണ് നീക്കിയപ്പോഴാണ് കുഴിയിൽ നിന്ന് വസ്ത്രം കണ്ടെത്തിയത്.

ഏറെ താഴ്‌ചയിൽ കുഴിയെടുത്തിട്ടും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ നിധീഷിന്‍റെ മൊഴി തെറ്റൊണോ എന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. അഞ്ചടിയിലധികം മണ്ണ് മാറ്റിയപ്പോഴാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. ഇനിയും ഏറെ മണ്ണ് മാറ്റിയാൽ മാത്രമേ മൃതദേഹം പുറത്തെടുക്കാൻ കഴിയൂ.

നിലവിൽ കുഴിയെടുക്കുന്നതിന് സമീപത്ത് തന്നെ മറ്റൊരു കുഴിയും കൂടി എടുത്ത് തുടങ്ങിയിട്ടുണ്ട്. കക്കാട്ടുകടയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നവജാത ശിശുവിനെ കുഴിച്ചുമൂടിയ കട്ടപ്പന സാഗര ജംഗ്ഷനിലും പരിശോധന നടത്തും.

കേസിലെ പ്രതികളിൽ ഒരാളായ നിധീഷിനെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. തഹസിൽദാരുടെ സാന്നിധ്യത്തിലാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുന്നത്.

ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ നിധീഷ് കുറ്റസമ്മതം നടത്തിയിരുന്നു. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിൽ വിജയന്‍റെ മകൻ വിഷ്‌ണു, ഭാര്യ സുമ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. മൃതദേഹാവശിഷ്‌ടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാകും തുടരന്വേഷണം പുരോഗമിക്കുക.

സാഗര ജങ്ഷനിലെ സ്വന്തം വീട്ടിൽ കഴിയുന്ന സമയത്ത് അയൽവാസികളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്നവരായിരുന്നു വിജയനും ഭാര്യ സുമയും. എന്നാൽ, പിന്നീട് ഇവർ പുറംലോകവുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ച് വീട്ടിൽതന്നെ കഴിച്ചുകൂട്ടുകയായിരുന്നു. കുടുംബത്തിൽ കയറിക്കൂടിയ നിധീഷാണ് എല്ലാവരിൽ നിന്നും ഇവരെ അകറ്റിയത്.

വിജയന്‍റെയും സുമയുടെയും അന്ധവിശ്വാസം മുതലെടുത്താണ് നിധീഷ് ഇവരുടെ കുടുംബത്തിൽ കയറിക്കൂടിയത്. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നായിരുന്നു നിധീഷ് ഇവരെ വിശ്വസിപ്പിച്ചിരുന്നത്. നിധീഷിൽ വിജയന്‍റെ മകൾക്കുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയതും മന്ത്രവാദത്തിന്‍റെ മറവിലാണെന്ന് സംശയിക്കപ്പെടുന്നു.

നവജാത ശിശുവിന്‍റെ മരണം സംബന്ധിച്ച് തുടരന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. 2016ൽ വീടും സ്ഥലവും വിറ്റപ്പോഴും മറ്റാരും അറിഞ്ഞിരുന്നില്ല. പിന്നീട് പലസ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ച ശേഷമാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീട്ടിലേക്ക് മാറിയത്. പിന്നാലെ സ്ഥിരമായി പലയിടങ്ങളിലായി കാണാറുണ്ടായിരുന്ന വിജയനെ ആരും കണ്ടിട്ടില്ല.

മകൻ വിഷ്‌ണുവിനെയും ചില സ്ഥലങ്ങളിൽ വളരെ വിരളമായി കണ്ടതൊഴിച്ചാൽ യാതൊരു ബന്ധവുമില്ലാതെയായി. കക്കാട്ടുകടയിലെ വീട്ടിൽ പുറംലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാൻ സുമയെയും മകൾ വിദ്യയെയും നിധീഷും വിഷ്‌ണുവും അനുവദിച്ചിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.