ETV Bharat / state

കട്ടപ്പന ഇരട്ടക്കൊലപാതകം: നിധീഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതിയെ മുട്ടം ജയിലേക്ക് മാറ്റി - Kattapana Double Murder Case

ഏഴ് ദിവസത്തെ പൊലിസ് കസ്‌റ്റഡിയ്ക്ക് ശേഷമാണ് നിധീഷിനെ മുട്ടം ജയിലേക്ക് മാറ്റിയത്

kattapana murder  Double Murder Case  Kattapana Murder Case Accused  kattappana murder accused Bail Plea
Kattapana Double Murder Case ; Court Rejected The Bail Plea Of Accused Nitish
author img

By ETV Bharat Kerala Team

Published : Mar 17, 2024, 9:20 AM IST

കട്ടപ്പന ഇരട്ടക്കൊലപാതകം നിധീഷിനെ മുട്ടം ജയിലേക്ക് മാറ്റി

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യ പ്രതി നിധീഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്‌റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മുട്ടം സബ് ജയിലിലേക്ക് മാറ്റി. പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത രണ്ട് തോക്കുകളും, സിം കാർഡുകളും പൊലിസ് കോടതിയിൽ ഹാജരാക്കി (Court Rejected The Bail Plea Of Kattapana double murder Case Accused Nitish).

ഏഴ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയ്ക്ക് ശേഷമാണ് നിധീഷിനെ മുട്ടം ജയിലേക്ക് മാറ്റിയത്. കൊലപാതക സമയത്ത് നിധീഷിന്‍റെ സാനിധ്യം തെളിയ്ക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടി പ്രതിഭാഗം ജാമ്യപേക്ഷ നൽകിയൊരുന്നെങ്കിലും കോടതി തള്ളി. പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത എയർ പിസ്‌റ്റലുകൾ, 25 സിം കർഡുകൾ, 20 ഓളം എ ടി എം കർഡുകൾ എന്നിവയും പൊലീസ് കോടതിയിൽ ഹാജരാക്കി (Kattapana Double Murder Case).

കേസിലെ രണ്ടാം പ്രതിയായ വിഷ്‌ണുവിനെ തിങ്കളാഴ്‌ച (മാര്‍ച്ച് 18) കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങും. പിന്നീട് വീണ്ടും നിധീഷിനെ കസ്‌റ്റഡിയിൽ വാങ്ങി കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ സുമയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വിവരങ്ങൾ ലഭിയ്ക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഇരട്ട കൊലപാതകത്തിൽ വിജയന്‍റെ മൃതദേഹം കക്കാട്ടുകടയിലെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. 2016 ൽ കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തുന്നതിനായി കട്ടപ്പന സാഗര ജങ്ഷനിലെ വീട്ടിലെ പശു തൊഴുത് കുഴിച്ച് രണ്ട് ദിവസം പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. നിധീഷ് മൊഴിമാറ്റിയതും അന്വേഷണത്തിന് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.

കൊല്ലപ്പെട്ട വിജയന്‍റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്‌ണുവിനെയും നിധീഷിനെയും മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചതിന് പിന്നാലെയാണ് കൊലപാതക കേസിന്‍റെ അന്വേഷണത്തിന് വഴി ഒരുങ്ങിയത്. റിമാൻഡിലായിരുന്ന നിധീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒപ്പം പിടിയിലായ വിഷ്‌ണുവിൻ്റെ അച്ഛനെയും സഹോദരിയുടെയും നിധീഷിൻ്റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് കുറ്റം പ്രതി സമ്മതിച്ചത്

2016 ലാണ് നിധീഷ് ഭര്യാ സഹോദരന്‍റെയും ഭാര്യാപിതാവിന്‍റെയും സഹായത്തോടെ അഞ്ച് ദിവസം മാത്രം പ്രായമുള്ള തന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിധീഷ് ആദ്യം പൊലീസിൽ മൊഴി നൽകിയത്. എന്നാൽ മൃതദേഹത്തിനായി തൊഴുത്തിൽ പരിശോധന നടത്തിയപ്പോൾ പൊലീസിന് ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

Also read : 'എറണാകുളത്തെവിടെ ഏലത്തോട്ടം'?: കട്ടപ്പന ഇരട്ട കൊലപാതക കേസില്‍ പ്രതിയെ കുടുക്കിയത് ഫോണിലെ ചിത്രങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.