ETV Bharat / state

പ്രതിഭകളെ വഴിയാധാരമാക്കി; ഹാൻഡ്ബോൾ ടീമിനെ അകത്ത് കയറ്റാതെ റോഡില്‍ നിര്‍ത്തിയത്‌ നാല്‌ മണിക്കൂറോളം - handball team waited on road

കാസർകോട്‌ നിന്നെത്തിയ ജൂനിയർ ഹാൻഡ്ബോൾ ടീമിനെ അർദ്ധരാത്രി വരെ റോഡിലിറക്കി നിർത്തിയെന്ന് പരാതി

KASARAGOD TEAM  STATE LEVEL HANDBALL TOURNAMENT  PARTICIPANTS WAITED ON ROAD  കാസർകോട്‌ ഹാൻഡ്ബോൾ ടീം
HANDBALL TEAM WAITED ON ROAD
author img

By ETV Bharat Kerala Team

Published : Apr 13, 2024, 8:55 PM IST

ഹാൻഡ്ബോൾ ടീമിനെ റോഡിലിറക്കി നിർത്തി

തിരുവനന്തപുരം: നെടുമങ്ങാട് നടക്കുന്ന സംസ്ഥാനതല മിനി ഹാൻഡ്‌ബോൾ ടൂർണമെന്‍റിൽ പങ്കെടുക്കാനെത്തിയ കാസർകോട്‌ ടീമിനെ അർദ്ധരാത്രി വരെ റോഡിലിറക്കി നിർത്തിയെന്ന് പരാതി. ഇന്നലെ രാത്രി 8 മണിക്ക് ടൂർണമെന്‍റ്‌ നടക്കുന്ന നെടുമങ്ങാട് കൈരളി വിദ്യാഭവൻ സ്‌കൂളിൽ എത്തിയ ടീമിനെ 11.30 വരെ അകത്ത് കയറ്റിയില്ലെന്നാണ് പരാതി. 11 നും 12 നും വയസിനിടയിലുള്ള 13 പെൺകുട്ടികളും 19 ആൺകുട്ടികളുമാണ് ടീമിലുള്ളത്.

മത്സരങ്ങളിൽ പങ്കെടുപ്പിക്കില്ല: രാത്രി വൈകി കുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന ടീമിനെ സ്‌കൂൾ അധികൃതർ ഇടപെട്ട് അകത്തു കയറ്റിയെങ്കിലും രാവിലെ മത്സരങ്ങളിൽ പങ്കെടുക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചതായി ടീമിലെ കായികാധ്യാപകൻ ഗിരീഷ് പറഞ്ഞു. കാസർകോട്‌ ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്ത ടീമംഗങ്ങളെയാണ് പുറത്താക്കിയത്.

ഔദ്യോഗിക ടീം എത്തുന്നതിന് മുൻപ് കാസർകോട്‌ നിന്നുള്ള മറ്റൊരു ടീം രജിസ്‌റ്റർ ചെയ്‌ത്‌ സ്‌കൂളിൽ കയറുകയായിരുന്നു. കാസർകോട്‌ സ്വദേശിയും ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ സുധീറാണ് അനധികൃത ടീമിനെ രജിസ്‌റ്റർ ചെയ്‌തതെന്നും ഗിരീഷ് ആരോപിക്കുന്നു.

മത്സരത്തിൽ പങ്കെടുപ്പിച്ചില്ലെങ്കിൽ സമരം: സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കൊണ്ട് കാസർകോട്‌ ടീം നെടുമങ്ങാട് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ഹാൻഡ്ബോൾ അസോസിയേഷനുമായി ചർച്ച വിളിച്ചിട്ടുണ്ട്. ഇതും പരാജയമായാൽ സമരവുമായി മുന്നോട്ട് പോകുമെന്നും ജില്ലാതല സെലെക്ഷൻ പൂർത്തിയാക്കിയ പ്രതിഭകളെയാണ് വഴിയാധാരമാക്കുന്നതെന്നും ഗിരീഷ് പറഞ്ഞു.

ALSO READ: ഇടിവെട്ട് സ്‌മാഷുകളുമായി ഇടുക്കിയുടെ മൈതാനങ്ങൾ; മധ്യവേനൽ അവധിയില്‍ ആർപ്പുവിളികൾ ഉയരുന്നു തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.