ETV Bharat / state

സ്‌കൂളില്‍ നിന്ന് നല്‍കിയ പാല്‍ കുടിച്ചതിന് പിന്നാലെ ക്ഷീണവും ഛര്‍ദിയും; കാസര്‍കോട് 30ലധികം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ - STUDENTS FOOD POISONING KASARAGOD

പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍. പാലില്‍ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്ന് സംശയം.

KASARAGOD STUDENTS FOOD POISONING  FOOD POISON FROM MILK  കാസര്‍കോട് ഭക്ഷ്യ വിഷബാധ  LATEST NEWS MALAYALAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 6:28 AM IST

കാസർകോട് : ആലംപാടി ഹയർ സെക്കന്‍ഡറി സ്‌കൂളിലെ മുപ്പത്തിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. സ്‌കൂളിൽ നിന്ന് വിതരണം ചെയ്‌ത പാലിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം. കുട്ടികളെ കാസർകോട് ജനറൽ ആശുപത്രി, ചൈത്ര ഹോസ്‌പിറ്റൽ, ഇ കെ നായനാർ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നതായി കുട്ടികൾ പറയുന്നു. കുട്ടികൾക്ക് ക്ഷീണവും ഛർദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരും ഗുരുതരാവസ്ഥയിൽ ഇല്ലെന്നാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വിവരം.

Also Read: ഫുട്‌ബോള്‍, ക്രിക്കറ്റ് മാതൃകയില്‍ കോളജ് വിദ്യാർഥികൾക്കായി കേരളത്തില്‍ സ്‌പോർട്‌സ് ലീഗ്; രാജ്യത്ത് തന്നെ ഇതാദ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.