ETV Bharat / state

ദുബായില്‍ നിന്ന് വിമാനം കയറി, വീട്ടിലെത്തിയത് സൈക്കിളില്‍; സലീമിനിത് സ്വപ്‌ന സാക്ഷാത്‌കാരം - KASARAGOD MAN CYCLES 80 KILOMETERS

ദുബായിൽ നിന്നും വിമാനത്തിൽ കണ്ണൂരിലെത്തിയ സലീം തന്‍റെ ചിരകാല സ്വപ്‌നം സാക്ഷാത്‌കരിക്കുകയായിരുന്നു. കട്ട സപ്പോര്‍ട്ടായി കുടുംബവും സുഹൃത്തുക്കളും.

KASARAGOD MAN CYCLES FROM AIRPORT  CYCLE LOVERS IN KASARAGOD  PADANNA MANS CYCLE RIDE  KASARAGOD NEWS
Saleem (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 10, 2024, 10:48 AM IST

കാസർകോട് : ദുബായിൽ നിന്നും വിമാനം കയറുമ്പോൾ സലീമിന്‍റെ മനസ് മുഴുവൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രയായിരുന്നു. ആ യാത്രക്ക് ഒരു പ്രത്യേകതയുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് സലീം പടന്ന ഗണേഷ്‌മുക്കിലുള്ള വീട്ടിൽ എത്തിയത്.

മണിക്കൂറുകൾ നീണ്ട വിമാന യാത്രയും അതിനു ശേഷമുള്ള സൈക്കിൾ യാത്രയും തന്നെ ഒട്ടും ക്ഷീണിപ്പിച്ചില്ലെന്നു സലീം പറഞ്ഞു. ദുബായിൽ നിന്നും അവധിക്ക് നാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്കുള്ള സൈക്കിൾ സവാരി മോഹം തൃക്കരിപ്പൂരിലെ സൈക്ലിങ് കൂട്ടായ്‌മയായ ടിസിസിയിലെ സുഹൃത്തുക്കളോടും പങ്കുവച്ചു. യാത്രയ്ക്ക് തങ്ങളും ഒപ്പമുണ്ടാകുമെന്ന് സുഹൃത്തുക്കളും പറഞ്ഞതോടെ സലീം ഹാപ്പി ആയി.

KASARAGOD MAN CYCLES FROM AIRPORT  CYCLE LOVERS IN KASARAGOD  PADANNA MANS CYCLE RIDE  KASARAGOD NEWS
സലീം സുഹൃത്തുക്കള്‍ക്കൊപ്പം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഭാര്യയ്ക്കും നാലു മക്കൾക്കും ഇതേ അഭിപ്രായം ആയിരുന്നു. കാരണം സലീമിനു സൈക്കിൾ സവാരി എന്നാൽ പാഷൻ ആണെന്ന് അവർക്ക് നന്നായി അറിയാം. വിമാനമിറങ്ങിയത് രാത്രിയായിട്ടും സൈക്കിൾ സവാരിക്ക് മാറ്റം വന്നില്ല.

ഒരുക്കം ഇങ്ങിനെ

പടന്നയിൽ നിന്നും വാഹനത്തിൽ സൈക്കിൾ മട്ടന്നൂരിൽ എത്തിച്ചു. കൊണ്ടുവന്ന ലഗേജ് വാഹനത്തിൽ കയറ്റി വിട്ടു. സൈക്കിളിൽ പുലർച്ചെ മൂന്നിന് വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചു. കൂട്ടിന് സുഹൃത്തും തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡൻ്റുമായ ടിഎംസി ഇബ്രാഹിമും ഒപ്പംകൂടി.

സലീം സൈക്കിളില്‍ (ETV Bharat)

രാവിലെ ഏഴുമണിയോടെ പടന്ന ഗണേഷ്‌മുക്കിലെ വീട്ടിലെത്തി. പുലർച്ചെയുള്ള സൈക്കിൾ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായെന്ന് സലീം പറഞ്ഞു. പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്ര.

ഇനിയുമുണ്ട് റൈഡുകള്‍

25 വർഷമായി സലീം പ്രവാസിയാണ്. ആറു മാസത്തിന് ശേഷമാണ് നാട്ടിൽ എത്തിയത്. അടുത്ത വർഷത്തെ ലണ്ടൻ എഡിൻബറോ ലണ്ടൻ (എൽ.ഇ.എൽ) 1200 കിലോമീറ്റർ എൻഡ്യൂറൻസ് റൈഡിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സലീം ഇപ്പോൾ. ദുബായിൽ ഡിഎക്‌സ്ബി റൈഡേഴ്‌സില്‍ അംഗമായ സലീം അവിടത്തെ സൈക്കിൾ റൈഡുകളിൽ പങ്കെടുക്കാറുണ്ട്. ദേശാന്തര ടീമുകൾ പങ്കെടുത്ത അജ്‌മാൻ റോഡ് സൈക്ലിങ്ങിൽ സലീം മൂന്നാം സ്ഥാനം നേടിയിരുന്നു.

സുഹൃത്തിനൊപ്പം സലീം (ETV Bharat)

Also Read: അബ്‌ദുറാക്കയ്‌ക്ക് 75-ലും കൂട്ടായി 'ഹീറോ'; ഒരുമിച്ച് പിന്നിട്ടത് 60 വര്‍ഷങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.