ETV Bharat / state

പോരുമുറുകി കാസര്‍കോട് ; നിലനിര്‍ത്താന്‍ യുഡിഎഫ്, തിരിച്ചെടുക്കാന്‍ എല്‍ഡിഎഫ്, അരയും തലയും മുറുക്കി പ്രചാരണം - Election campaign in Kasaragod - ELECTION CAMPAIGN IN KASARAGOD

എം വി ബാലകൃഷ്‌ണൻ (എൽഡിഎഫ്), രാജ്‌മോഹൻ ഉണ്ണിത്താൻ (യുഡിഎഫ്), എംഎൽ അശ്വിനി (എൻഡിഎ) എന്നിവരാണ് മണ്ഡലത്തിലെ പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ. രണ്ടാം ഘട്ടത്തില്‍ ഏപ്രിൽ 26നാണ് വോട്ടിങ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

KASARAGOD CONSTITUENCY  KERALA LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ്  കാസർകോട് മണ്ഡലം
Kerala Lok Sabha election 2024: Election Campaign In Kasaragod Constituency
author img

By ETV Bharat Kerala Team

Published : Apr 17, 2024, 6:30 PM IST

കാസർകോട് : അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ അരയും തലയും മുറുക്കി ഓടി നടന്ന് പ്രചാരണം നടത്തുകയാണ് കാസർകോട്ടെ സ്ഥാനാർഥികൾ. ശക്തമായ മത്സരം നടക്കുന്ന കാസർകോട്ട്, ഒരു വോട്ട് പോലും പാഴാകാതിരിക്കാന്‍ പഴുതടച്ചുള്ള പ്രവർത്തനങ്ങള്‍ മുന്നണികൾ ആരംഭിച്ച് കഴിഞ്ഞു. കാസർകോട് പാർലമെൻ്റ് മണ്ഡലത്തിൽ ഒൻപത് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.

എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ, യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ, എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വിനി എന്നിവർ തമ്മിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ ഇടതുകോട്ട പിടിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ വലിയ ആത്മവിശ്വാസത്തോടെയാണ് ഇത്തവണയും പ്രചാരണ രംഗത്തുള്ളത്. എന്നാല്‍ യുഡിഎഫ് സ്ഥാനാർഥിക്ക് 2019 ലെ തെരഞ്ഞെടുപ്പ് പോലെ അത്ര എളുപ്പമാകില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

സിപിഎം കോട്ടയായ തൃക്കരിപ്പൂരിലും പയ്യന്നൂരിലും കല്യാശ്ശേരിയിലും കഴിഞ്ഞ തവണത്തെ വോട്ട് ഇത്തവണ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഉണ്ണിത്താന് വോട്ട് ശതമാനം കുറയും. എം പി എന്ന നിലയിൽ കാസർകോട് മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് ഉണ്ണിത്താന്‍റെ പ്രചാരണം.

രാഷ്ട്രീയത്തിന് പുറമെ ജനങ്ങളുമായി ആത്മബന്ധം ഉണ്ടാക്കാൻ ഉണ്ണിത്താന് കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. ഇത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞാൽ കാസർകോട് 2019 ആവർത്തിക്കും. മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളും സംസ്ഥാനത്ത് എൽഡിഎഫിനും ബിജെപിക്കും എതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാടുകളും വോട്ടായി മാറുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല കാസർകോട് ഇത്തവണത്തേതെന്ന് എൽഡിഎഫ് പറയുന്നു.

ശബരിമലയും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ കൊലപാതകവും 2019 ലെ തെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ അത്തരമൊരു സാഹചര്യമില്ലെന്നും സിഎഎക്ക് എതിരെ ഇടതുപക്ഷം ഉയർത്തുന്ന പ്രതിഷേധം വോട്ടായി മാറുമെന്നുമാണ് പ്രതീക്ഷയെന്നും എൽഡിഎഫ് പറയുന്നു. കഴിഞ്ഞ തവണ പാർട്ടി കോട്ടകളിൽ ഉണ്ടായ വിള്ളൽ പൂർണമായും പരിഹരിച്ചിട്ടുണ്ട്. പാർട്ടി കോട്ടകളിലെ ഒരു വോട്ട് പോലും ചോരാതെ ഉള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ് ഇത്തവണ.

എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ നേരത്തേ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. പരിചിത മുഖമാണ് എന്നത് ബാലകൃഷ്‌ണന് ഗുണകരമാകും. എന്നാൽ വിജയിച്ചുകയറണമെങ്കിൽ നന്നായി തന്നെ വിയർക്കേണ്ടി വരും. വിവിധ സർവേകളിൽ ഇരുമുന്നണികൾക്കും സാധ്യത പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.

യുഡിഎഫും എൽഡിഎഫും പൊതുയോഗങ്ങൾ സംഘടിപ്പിക്കുമ്പോൾ വീടുകളിൽ പോയി വോട്ടർമാരെ നേരിട്ട് കാണുകയെന്നതാണ് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയുടെ തന്ത്രം. പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ്‌ ഇവർ. സസ്പെൻസ് സ്ഥാനാർഥിയായാണ് അശ്വിനി കാസർകോട് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ കളം പിടിക്കുന്ന കാഴ്‌ച എതിരാളികളെ ഞെട്ടിച്ചിരുന്നു.

മഞ്ചേശ്വരം മുതൽ കല്യാശ്ശേരി വരെ ഓടിനടന്ന് പ്രചാരണം നടത്തുകയാണ് അവർ. എൻഡിഎയ്ക്ക് കാസർകോട് വിജയിക്കുക എന്നത് ബാലികേറാ മലയാണെങ്കിലും കഴിഞ്ഞ തവണത്തേക്കാളും വോട്ട് നേടാൻ കഴിഞ്ഞാൽ അശ്വിനിക്കും എൻഡിഎക്കും അഭിമാനിക്കാം. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് കാസർകോട്.

മാക്‌സിമം വോട്ട് നേടുക, നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ജയിച്ചുകയറുക എന്നീ ലക്ഷ്യങ്ങള്‍ ബിജെപിക്ക് ഉണ്ട്. മോദി സർക്കാരിന്‍റെ വികസന നേട്ടവും കേരളത്തിന്‍റെ വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് അശ്വിനിയുടെ പ്രചാരണം. അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സൈബർ യുദ്ധവും തകൃതിയായി നടക്കുന്നുണ്ട്. ഉണ്ണിത്താന് എതിരെ കുഴിമന്തി ചാലഞ്ചും യുഡിഎഫ് സൈബർ ടീമിന്‍റെ തിരിച്ചടിയും കഴിഞ്ഞ ദിവസങ്ങളിൽ സജീവ ചർച്ചയായിരുന്നു.

കാസർകോട് പാർലമെൻ്റ് മണ്ഡലത്തിലെ സ്ഥാനാർഥികളും ചിഹ്നങ്ങളും:

എം എൽ അശ്വിനി (ഭാരതീയ ജനത പാർട്ടി)- താമര

എം വി ബാലകൃഷ്‌ണൻ മാസ്റ്റർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)- ചുറ്റിക അരിവാൾ നക്ഷത്രം

രാജ്‌മോഹൻ ഉണ്ണിത്താൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈപ്പത്തി

സുകുമാരി എം - (ബഹുജൻ സമാജ് പാർട്ടി) - ആന

അനീഷ് പയ്യന്നൂർ ( സ്വതന്ത്രൻ) - ഓട്ടോറിക്ഷ

എൻ കേശവനായക് (സ്വതന്ത്രൻ) - കരിമ്പുകർഷകൻ

ബാലകൃഷ്‌ണൻ എൻ (സ്വതന്ത്രൻ) -ചെസ് ബോർഡ്

മനോഹരൻ കെ (സ്വതന്ത്രൻ) - ബാറ്റ്

രാജേശ്വരി കെ ആർ (സ്വതന്ത്ര) -സൈക്കിൾ പമ്പ്

വോട്ടർമാർ : കാസർകോട് പാർലമെന്‍റ് മണ്ഡലത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാൻ 14,19,355 വോട്ടർമാരാണ് ഉള്ളത്. നിയമസഭാമണ്ഡലം അടിസ്ഥാനത്തിൽ മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 1,10,362 പുരുഷൻമാരും 1,09,958 സ്ത്രീകളുമടക്കം 2,20,320 വോട്ടർമാരാണ് മഞ്ചേശ്വരത്തുള്ളത്. കാസർകോട്-2,00,432, ഉദുമ-2,13,659, കാഞ്ഞങ്ങാട്-2,15,778, തൃക്കരിപ്പൂർ-2,00,922, പയ്യന്നൂർ-1,82,299, കല്യാശ്ശേരി-1,85,945 എന്നിങ്ങനെയാണ് മറ്റ് നിയോജകമണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം.

Also Read: ആദ്യ ഘട്ടത്തിന്‍റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം ; 102 മണ്ഡലങ്ങള്‍ 19ന് പോളിങ് ബൂത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.