ETV Bharat / state

രാജ്‌മോഹന്‍ ഉണ്ണിത്താന് 70 ലക്ഷം; എം വി. ബാലകൃഷ്‌ണന് 35 ലക്ഷം: കാസർകോട്ടെ സ്ഥാനാർഥികളുടെ ആസ്‌തികള്‍ ഇങ്ങനെ - Kasaragod Candidates Asset details - KASARAGOD CANDIDATES ASSET DETAILS

കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ആസ്‌തി വിവരങ്ങൾ പുറത്ത്. സ്ഥാനാര്‍ഥികള്‍ സ്വത്ത് വിവരം വെളിപ്പെടുത്തിയത് നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ.

KASARAGOD LOKSABHA CONSTITUENCY  RAJ MOHAN UNNITHAN ASSET  രാജ്‌മോഹന്‍ ഉണ്ണിത്താന്‍  കാസര്‍കോട് സ്ഥാനാര്‍ഥികളുടെ ആസ്‌തി
Asset details of Kasaragod Loksabha Constituency Candidates
author img

By ETV Bharat Kerala Team

Published : Apr 4, 2024, 6:57 PM IST

കാസർകോട്: കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണന് ആകെ 35,74,115.17 രൂപയുടെ ആസ്‌തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ ബാങ്കുകളിലെ നിക്ഷേപവും, ഇൻഷുറൻസ് പോളിസികളും, 24,57,500 രൂപ വിലമതിക്കുന്ന ഇന്നോവ കാറും ഉൾപ്പെടെയാണ് ഇത്. കൈരളി, പീപ്പിൾ ചാനലുകൾ നടത്തുന്ന മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൽ 500 ഓഹരികളുണ്ട്.

ഇതിനുപുറമേ ക്ലായിക്കോട് വില്ലേജിൽ 1,77,30,000 രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളുമുണ്ട്. റിട്ട. സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യ എം കെ പ്രേമവല്ലിക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപവും, സ്വർണവും, ഇൻഷുറൻസ് പോളിസികളുമായി ആകെ 38,69,872.40 രൂപയുടെ ആസ്‌തികളുണ്ട്.

പ്രേമവല്ലിക്ക് മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിൽ 200 ഓഹരികളുണ്ട്. സ്ഥാനാർഥിയുടെ കൈവശം 38,400 രൂപ വിലമതിക്കുന്ന ആറ് ഗ്രാമിന്‍റെ മോതിരവും, ഭാര്യയുടെ പക്കൽ 10.24 ലക്ഷം രൂപ വിലമതിക്കുന്ന 160 ഗ്രാം സ്വർണവുമാണുള്ളത്. ക്ലായിക്കോട്, മടിക്കൈ വില്ലേജുകളിലായി ആകെ 23,72,000 രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളുമുണ്ട്. ഇരുവർക്കും കടബാധ്യതകളൊന്നുമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

  • രാജ്‌മോഹൻ ഉണ്ണിത്താൻ

യുഡിഎഫ്. സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് സ്ഥാവര ജംഗമ വസ്‌തുക്കളുള്‍പ്പെടെ 70,66,674 രൂപയും ഭാര്യക്ക് 2,53,65,461 രൂപയുടെയും ആസ്‌തിയാണുള്ളത്. ഉണ്ണിത്താന് 3,59,658 രൂപയും ഭാര്യക്ക് 3,19,171 രൂപയും ബാധ്യതയുണ്ട്.

ഉണ്ണിത്താന്‍റെ കൈവശം 20000 രൂപയും, എസ്ബിഐ പാര്‍ലമെന്‍റ് ശാഖയില്‍ 14,97,827 രൂപയും കാനറാ ബാങ്ക് പൂജപ്പുര ശാഖയില്‍ 1,74,169 രൂപയും, മറ്റൊരു അക്കൗണ്ടില്‍ ഒരു ലക്ഷവും, ഫെഡറല്‍ ബാങ്ക് പോലായത്തോട് ശാഖയില്‍ 20,720 രൂപയുമുണ്ട്. മ്യൂച്വല്‍ ഫണ്ട്, പെന്‍ഷന്‍ പോളിസി, എല്‍ഐസി പോളിസി എന്നിവയില്‍ 16,35,576 രൂപയുമുണ്ട്.

19,58,382 രൂപ മൂല്യമുള്ള കാറുണ്ട്. 5.50 ലക്ഷം മൂല്യമുള്ള കാര്‍ഷിക ഭൂമിയും 11.30 ലക്ഷം മൂല്യമുള്ള കാര്‍ഷികേതര ഭൂമിയും ഉണ്ണിത്താനുണ്ട്. ബാങ്ക് വായ്‌പയിനത്തിലാണ് 3,59,658 രൂപ ബാധ്യതയുള്ളത്. ഭാര്യയുടെ കൈവശം 10,000 രൂപയും, കാനറ ബാങ്ക് പൂജപ്പുര ശാഖയില്‍ 72,786 രൂപയും, വിവിധ അക്കൗണ്ടുകളില്‍ സ്ഥിര നിക്ഷേപമായി 6.50 ലക്ഷവും, റിക്കറിങ് ഡെപോസിറ്റ് ആയി 5000 രൂപയുമുണ്ട്. ട്രഷറി അക്കൗണ്ടില്‍ 26 ലക്ഷവും കെഎസ്എഫ്ഇയില്‍ രണ്ട് അക്കൗണ്ടുകളിലായി 10,7,214 രൂപയും, വിവിധ ഇന്‍ഷുറന്‍സ് പോളിസികളിലായി 1,80,1555 രൂപയുടെ നിക്ഷേപവുമുണ്ട്. 7.29,706 രൂപയുടെ കാറും 43,99,200 രൂപയുടെ സ്വര്‍ണവും ഭാര്യയുടെ കൈവശമുണ്ട്.

  • എംഎൽ അശ്വിനി

കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി എംഎൽ അശ്വിനിക്ക് കൊടല മൊഗറുവില്‍ 14 സെന്‍റ് സ്ഥലവും വീടുമാണ് സ്വന്തം പേരിലുള്ളത്. ഇത് കൂടാതെ 71 സെന്‍റ് ആദായമില്ലാത്ത ഭൂമിയും സ്ഥാനാര്‍ഥിയുടെ പേരിലുണ്ട്. ഭര്‍ത്താവിന്‍റെ പേരില്‍ 27 സെന്‍റ് സ്ഥലമുണ്ട്. അശ്വിനിയുടെ സ്വന്തം പേരില്‍ മാരുതി ഓംനി വാനും ഭര്‍ത്താവിന്‍റെ പേരില്‍ 1.5 ലക്ഷം രൂപ വിലവരുന്ന ആള്‍ടോ കാറുമാണുള്ളത്.

അശ്വിനിയുടെ പേരില്‍ 4,12,500 രൂപ വിലവരുന്ന 66 ഗ്രാം സ്വര്‍ണമുണ്ട്. ഭര്‍ത്താവിന്‍റെ കയ്യില്‍ 2,25,000 രൂപ വില മതിക്കുന്ന 36 ഗ്രാം സ്വര്‍ണമാണുള്ളത്. സ്ഥാനാര്‍ഥിയുടെ പേരില്‍ കാനറ ബാങ്കിന്‍റെ വോര്‍ക്കാടി ശാഖയിലെ അകൗണ്ടില്‍ 4710 രൂപയും, കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ പാവൂര്‍ ശാഖയിലെ അകൗണ്ടില്‍ 29,804 രൂപയും, വോര്‍ക്കാടി കോ-ഓപറേറ്റീവ് ബാങ്കിന്‍റെ ശാഖയില്‍ 4700 രൂപയും എസ്ബിഐ കാസര്‍കോട് ബ്രാഞ്ചില്‍ 5000 രൂപയും സ്ഥിര നിക്ഷേപമുണ്ട്.

ഭര്‍ത്താവിന്‍റെ പേരില്‍ കര്‍ണാടക ബാങ്കിന്‍റെ മുടിപ്പ് ശാഖയില്‍ 1518 രൂപയും ബാങ്ക് ഓഫ് ബറോഡ സുങ്കതക്കട്ട ശാഖയില്‍ 5000 രൂപയും നിക്ഷേപമുണ്ട്.

അശ്വിനിക്ക് 11 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുമുണ്ട്. ഇതില്‍ ഒമ്പത് ലക്ഷത്തിലധികം രൂപ ഭവന വായ്‌പയും 1.5 ലക്ഷത്തിലധികം രൂപ കാര്‍ഷിക വായ്‌പയുമാണ്. കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ പാവൂര്‍ ശാഖയില്‍ നിന്നാണ് 9,34,841 രൂപ ഭവന വായ്‌പ എടുത്തിരിക്കുന്നത്. കാനറ ബാങ്കിന്‍റെ വോര്‍ക്കാടി ശാഖയില്‍ നിന്നാണ് 1,63,556 രൂപ കാര്‍ഷിക വായ്‌പ എടുത്തിരിക്കുന്നത്.

Also Read : തോമസ് ഐസക്കിന് ആകെയുള്ള സ്വത്ത് 20,000 പുസ്‌തകങ്ങള്‍; സ്വന്തമായി വീടില്ല, ഭൂമിയില്ല, ഒരു തരി സ്വര്‍ണവുമില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.