ETV Bharat / state

കാഴ്‌ച്ചയിലെ പ്രൗഢിക്കൊപ്പം ചരിത്ര ഗരിമയും; മഴക്കാലത്തും സഞ്ചാരികളാൽ നിറഞ്ഞ് ബേക്കൽ കോട്ട - BEKKAL FORT AWAITS TOURISTS

author img

By ETV Bharat Kerala Team

Published : Jun 14, 2024, 9:51 PM IST

കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയുമാണ് കാസർകോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ബേക്കൽ കോട്ട

BEKKAL TOURISM  ബേക്കൽ കോട്ട  ബേക്കൽ കോട്ട കാസർകോട്  BEKKAL FORT KASARAGOD
BEKKAL FORT (ETV Bharat)
സഞ്ചാരികളാൽ നിറഞ്ഞ് ബേക്കൽ കോട്ട (ETV Bharat)

കാസർകോട്: കാസർകോടെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന പ്രധാനയിടങ്ങളിലൊന്നാണ് ബേക്കൽ കോട്ട. പല സിനിമകൾക്കും പശ്ചാത്തലമൊരുക്കി മലയാളികളുടെ മനസിൽ ഇടം പിടിച്ച സ്ഥലമാണിത്. മഴക്കാലത്ത് ബേക്കൽ കോട്ടയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് മനോഹര കാഴ്‌ചയാണ്. ഒപ്പം കോട്ടയ്ക്കുള്ളിൽ പീലി വിരിച്ചുനിൽക്കുന്ന മുപ്പതോളം മയിലുകളും കൗതുക കാഴ്‌ചയാണ്.

പച്ച പുതച്ച് സുന്ദരിയായിരിക്കുന്ന ബേക്കൽ കോട്ട മലയാള ചിത്രങ്ങൾക്ക് മാത്രമല്ല പശ്ചാത്തലഭംഗി പകര്‍ന്നുനൽകിയത്. എക്കാലത്തെയും മികച്ച ബോളീവുഡ് ചലച്ചിത്രമായ ബോംബെയടക്കം വിവിധ അന്യഭാഷ ചിത്രങ്ങളും ഇവിടെ ഒരുങ്ങിയിട്ടുണ്ട്. വിവിധ സിനിമകള്‍ക്ക്‌ പശ്ചാത്തലഭംഗി പകര്‍ന്ന ബേക്കല്‍ കോട്ടയും കടല്‍ത്തീരവും ഇപ്പോഴും വിവാഹ, പരസ്യ ചിത്രീകരണ സംഘങ്ങളുടെ പ്രിയസ്ഥലമായി തുടരുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയുമാണിത്. മലയാളികൾ മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മഴക്കാലത്തും ഇവിടെ എത്തുന്നു. പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ചരിത്ര നിര്‍മ്മിതി ഇന്ന്‌ കേരള ടൂറിസത്തിലെ ഒരു പ്രധാന കേന്ദ്രമായി നിലകൊളളുകയാണ്. കാഴ്‌ചയിലെ പ്രൗഢിക്കൊപ്പം മാറിമാറി വന്ന ഭരണാധികാരികള്‍ ഒരുക്കിയ പ്രതിരോധ സൗകര്യങ്ങള്‍ കൂടിയാണ്‌ കോട്ടയെ കാലാകാലങ്ങളില്‍ ആകര്‍ഷണകേന്ദ്രമായി നില നിര്‍ത്തുന്നത്.

കോട്ടയ്‌ക്ക് സമീപം ഒരു ഹനുമാന്‍ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന പളളിയുമുണ്ട്‌. പളളിക്കര വില്ലേജില്‍ കടലിനോട് ചേര്‍ന്നുളള 35 ഏക്കര്‍ സ്ഥലത്താണ്‌ കോട്ട സ്ഥിതി ചെയ്യുന്നത്‌. പുരാതനമായ കദംബ രാജവംശമാണ്‌ ഈ കോട്ട നിര്‍മ്മിച്ചതെന്ന് കരുതുന്നു. തുടര്‍ന്ന്‌ കോലത്തിരി രാജാക്കന്മാരും മൈസൂരു രാജാക്കന്മാരും കൈവശപ്പെടുത്തിയ കോട്ട ഒടുവില്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. വെട്ടുകല്ലില്‍ തീര്‍ത്ത 130 അടി ഉയരത്തിലുളള കോട്ടയുടെ ആകൃതി ഒരു താക്കോല്‍ ദ്വാരത്തിന് സമാനമാണ്‌. 12 മീറ്റര്‍ ഉയരത്തിലാണ്‌ മതിലുകള്‍ പണിതിട്ടുളളത്‌.

ഏതാനും നൂറ്റാണ്ടുകള്‍ മുമ്പുവരെ വലിയ പീരങ്കികള്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഗോപുരങ്ങളും പടവുകളോടുകൂടിയ ജലസംഭരണിയും തെക്കുഭാഗത്തേക്ക്‌ തുറക്കുന്ന തുരങ്കവുമാണ്‌ കോട്ടയില്‍ ഇപ്പോഴും ശേഷിക്കുന്ന വിസ്‌മയകരമായ നിര്‍മ്മിതികള്‍. കോട്ടയില്‍ നിന്ന്‌ നോക്കിയാൽ ബേക്കല്‍ കടല്‍ത്തീരം കാണാം. കാസർകോട് ടൗണിൽ നിന്നും 14 കി.മീ തെക്കായാണ് കോട്ട സ്ഥിതിചെയ്യുന്നത്. രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറ് വരെയാണ് സന്ദർശന സമയം.

ബേക്കൽ ഫോർട്ട്, കോട്ടിക്കുളം എന്നിവയാണ് ബേക്കൽ കോട്ടയോട് ചേർന്നുനിൽക്കുന്ന രണ്ട് റെയിൽവേ സ്​റ്റേഷനുകൾ. എന്നാൽ ഈ സ്‌റ്റേഷനുകളിൽ ഏതാനും എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് മാത്രമാണ് സ്​റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ സ്‌റ്റേഷനുകളിൽ ഇറങ്ങിയാലും ബേക്കൽ കോട്ടയിൽ എത്താം. അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടും.

Also Read : കറുമുറാ തിന്നാൻ 'ചറുമുറു'; കാസർകോട് വന്നാൽ കഴിക്കാതെ പോകരുതേ ഈ സ്‌പെഷ്യൽ ഐറ്റം... - Charumuru food story

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.