ETV Bharat / state

പുതിയ ന്യൂനപക്ഷ വിദ്യാഭ്യാസ നിയമം കൊണ്ടുവരാന്‍ കർണാടക സർക്കാര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള നിയമങ്ങൾ ലഘൂകരിക്കും - KARNATAKA GOVT NEW POLICY

ചെറു ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനാണ് പുതിയ തീരുമാനം

KARNATAKA MINORITY QUOTA  KARNATAKA GOVERNMENT  ന്യൂനപക്ഷ വിദ്യാഭ്യാസ നയം കര്‍ണാടക  കർണാടക സർക്കാര്‍ ന്യൂനപക്ഷം
Karnataka CM Siddaramaiah (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 8, 2024, 9:15 PM IST

ബെംഗളൂരു: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നേടുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള 50% പ്രവേശന ക്വാട്ട റദ്ദാക്കാന്‍ കർണാടക സർക്കാർ. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. ക്രിസ്‌ത്യാനികൾ, ജൈനർ, സിഖുകാർ, പാഴ്‌സികൾ തുടങ്ങിയ ചെറു ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനാണ് പുതിയ നീക്കം.

മുൻ ചട്ടങ്ങൾ പ്രകാരം, ഉന്നത - സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ, അവർ പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള 50% വിദ്യാർത്ഥികളെയെങ്കിലും പ്രവേശിപ്പിക്കണം. സംസ്ഥാനത്ത് ജനസംഖ്യ കുറവുള്ള ചെറിയ കമ്മ്യൂണിറ്റികൾക്ക് ഈ നയം പാലിക്കാൻ പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് ചട്ടം പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പുതിയ വ്യവസ്ഥ അനുസരിച്ച്, ശതമാനം അടിസ്ഥാനമാക്കിയുള്ള പ്രവേശന മാനദണ്ഡം ഇനി നിർബന്ധമല്ല. തീരുമാനം പ്രീ-യൂണിവേഴ്‌സിറ്റി (പിയു), ബിരുദ, ബിരുദാനന്തര സ്ഥാപനങ്ങൾക്കും ബാധകമാണ്. അതേസമയം മെഡിക്കൽ കോളജുകളെ പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കി.

ആർട്ടിക്കിൾ 30 പ്രകാരം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ അവകാശങ്ങളുമായും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷന്‍റെ ശുപാർശകളുമായും ചേര്‍ന്ന് പോകുന്നതാണ് പുതിയ നിയമമെന്ന് നിയമ - പാർലമെന്‍ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ വിശദീകരിച്ചു. സ്ഥാപനങ്ങൾക്ക് അവരുടെ ന്യൂനപക്ഷ സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചെറു ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങൾ ഈ നീക്കത്തെ സ്വാഗതം ചെയ്‌തു. കർക്കശമായ ക്വാട്ട തികയ്ക്കുന്നതില്‍ ദീർഘകാലമായി വെല്ലുവിളികൾ നേരിടുകയായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ചില മുസ്ലീം സ്ഥാപനങ്ങള്‍ പുതിയ ചട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളല്ലാത്ത വിദ്യാർത്ഥികള്‍ക്ക് പ്രവേശനത്തിൽ മുന്‍തൂക്കം അനുവദിക്കുന്നത് ന്യൂനപക്ഷ പദവിയുടെ സത്തയെ മങ്ങലേല്‍പ്പിച്ചേക്കാം എന്നാണ് സംഘടനകളുടെ വാദം.

പുതിയ പരിഷ്‌കരണം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്നതിന്‍റെ ഭാഗമാണെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ വിശദീകരിച്ചു. നിയമങ്ങൾ ഒരു സമൂഹത്തിനെ മാത്രം തെരഞ്ഞെടുത്ത് പ്രയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നടപടി ന്യൂനപക്ഷ പ്രീണനമാണെന്ന് ബിജെപി ആരോപിച്ചു. കർണാടകയുടെ സാംസ്‌കാരിക, ഭാഷാ പൈതൃകത്തിന് ഭീഷണിയാണിതെന്നും ബിജെപി പറഞ്ഞു. തീരുമാനം കന്നഡ സംസ്‌കാരത്തെ തുരങ്കം വയ്ക്കുന്നതും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മാത്രമുള്ളതുമാണ്. കന്നഡ ജനതയോടുള്ള ഈ അനീതി തുടരാൻ അനുവദിക്കില്ലെന്നും മുതിർന്ന ബിജെപി നേതാവ് വിജയേന്ദ്ര യെദ്യൂരപ്പ പറഞ്ഞു. പ്രമേയം പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിജയേന്ദ്ര യെദ്യൂരപ്പ മുന്നറിയിപ്പ് നൽകി.

കരട് ഭേദഗതികളെക്കുറിച്ചും മാറ്റങ്ങൾ അന്തിമമാക്കാനുള്ള പദ്ധതികളെക്കുറിച്ചും സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിർബന്ധിത ആനുകാലിക കംപ്ലയൻസ് റിപ്പോർട്ടിങ്ങിനുള്ള വ്യവസ്ഥകളും നീക്കം ചെയ്‌തു. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസം കൂടുതൽ ജനാധിപത്യവത്കരിക്കാനുള്ള ചുവടുവെപ്പാണ് ഈ തീരുമാനമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

Also Read: 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി'; പൊലീസ് അന്വേഷണം ആരംഭിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.