ETV Bharat / state

കരളുപൊട്ടി കരിമ്പ...! റോഡില്‍ പൊലിഞ്ഞ ചിത്രശലഭങ്ങള്‍ക്ക് വിട; അവസാനമായൊരു നോക്ക് കാണാനെത്തി ആയിരങ്ങള്‍ - KARIMBA ACCIDENT DEATH

മൃതദേഹങ്ങള്‍ കരിമ്പ കരിമ്പനയ്‌ക്കല്‍ ഓഡിറ്റോറിയത്തില്‍. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

KARIMBA ACCIDENT DEATH FUNERAL  പനയമ്പാടം അപകടം  KALLADIKODE ACCIDENT STUDENTS DEATH  KARIMBA ACCIDENT LATEST
Funeral Of The Three Girls Who Died In Karimba Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 9:52 AM IST

പാലക്കാട് : കരിമ്പ പനയമ്പാടം അപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർ പ്രണാമം. ആദരാഞ്ജലികൾ അർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ. ഇന്ന് (ഡിസംബര്‍ 13) പുലർച്ചെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടുകളില്‍ എത്തിച്ച മൃതദേഹങ്ങള്‍ 8.15ഓടെ തുപ്പനാട് കരിമ്പനക്കൽ ഹാളിലേക്ക് പൊതുദർശനത്തിനായി മാറ്റുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മന്ത്രിമാരായ കെ.കൃഷ്‌ണൻകുട്ടി, എംബി രാജേഷ്, എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിക്കാന്‍ എത്തിയിരുന്നു. വ്യാഴാഴ്‌ച (ഡിസംബര്‍ 12) വൈകിട്ട് 4 മണിയോടെ പനയമ്പാടത്ത് ഉണ്ടായ അപകടത്തിലാണ് കരിമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന ഷെറിൻ, നിദ ഫാത്തിമ, റിദ ഫാത്തിമ, ആയിഷ എന്നിവർക്ക് ജീവൻ നഷ്‌ടപ്പെട്ടത്.

കുട്ടികൾ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവരുടെ ദേഹത്തേക്ക് ലോറി മറഞ്ഞത്. പൊതുദർശനത്തിന് ശേഷം കുട്ടികളുടെ കബറടക്കം തുപ്പനാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും. കളിക്കൂട്ടുകാരായ ഇവര്‍ക്ക് തൊട്ടടുത്തായാണ് അന്ത്യവിശ്രമവും ഒരുങ്ങുന്നത്.

ALSO RAED: നോവായി നാലുപെണ്‍കുട്ടികള്‍; പ്രിയ കുരുന്നുകളുടെ വേര്‍പാടില്‍ വിറങ്ങലിച്ച് നാട് - KARIMBA ACCIDENT LATEST

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.