ETV Bharat / state

കടല്‍ക്ഷോഭം: കാപ്പാട്-തൂവപ്പാറ-കൊയിലാണ്ടി ഹാർബർ റോഡ് തകർന്നു; ഗതാഗത നിരോധനം - Kappad Harbor Road Issue - KAPPAD HARBOR ROAD ISSUE

റോഡിന് നടുവിൽ പല ഇടങ്ങളിലായി ഭീമൻ ഗർത്തങ്ങള്‍. കാല്‍നട യാത്രക്കാര്‍ക്കു പോലും സഞ്ചാരം സാധ്യമല്ല.

KAPPAD ROAD COLLAPSED  KAPPAD THUVAPPARA KOYILANDY ROAD  കാപ്പാട് ഹാർബർ റോഡ് തകർന്നു  KAPPAD ROAD TRAFFIC BAN
Kappad Road Collapsed (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 12:49 PM IST

കാപ്പാട് ഹാർബർ റോഡ് തകർന്നു (ETV Bharat)

കോഴിക്കോട് : കാപ്പാട്-തൂവപ്പാറ-കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കനത്ത കടൽക്ഷോഭത്തെ തുടർന്നാണ് റോഡ് പൂർണമായും തകർന്നത്. റോഡിന് നടുവിൽ പല ഇടങ്ങളിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതിനാൽ കാൽനടയാത്രക്കാർക്കും റോഡ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.

കടലിനോട് ചേർന്ന കോൺക്രീറ്റ് ഭിത്തികൾ പൂർണമായും തകർന്ന നിലയിലാണ്. കടൽക്ഷോഭം തടയാനിട്ട കരിങ്കല്ലുകളും കടലിലേക്ക് പതിച്ചു. മൂന്നര മീറ്ററോളം കടൽ കയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

വൈദ്യുതി പോസ്റ്റും തകർന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. തൂവപ്പാറ മുതൽ പൊയിൽക്കാവ് വരെയുള്ള ഹാർബർ റോഡും തകർന്നു. ഒരു കിലോ മീറ്ററോളമാണ് റോഡ് തകർന്നത്.

ALSO READ: കനത്ത മഴ; റോഡരികിൽ നിന്ന മരം കടപുഴകി ആറ്റില്‍ പതിച്ചു

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.