മലപ്പുറം: കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിനാണ് അറസ്റ്റിൽ ആയത്. അറസ്റ്റ് ചെയ്‌ത സമയം ഇയാളിൽ നിന്നും വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന മെഷീനും പൊലീസ് കണ്ടെടുത്തു(Kappa Case Accused Arrested In Malappuram).
വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ എന്ന മണിയാണ്(41) അറസ്റ്റിലായത്.
കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും മാത്രമല്ല മോഷക്കേസുകളിലും പ്രതിയാണ് മണിയെന്ന് പൊലീസ് പറഞ്ഞു.
വിലക്ക് ലംഘിച്ച് മണി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം എ എസ് പി ശക്തിസിങ് ആര്യയുടെ നിർദേശപ്രകാരം വേങ്ങര പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ എസ്ഐ റ്റി ഡി ബിജു പൊലീസ് ഉദ്യോഗസ്ഥരായ ഫൈസൽ ആർ ഷഹേഷ് മുഹമ്മദ് സലിം കെ.കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
പ്രതിയിൽ നിന്നും കഞ്ചാവ് വിൽപ്പനക്കായി ഉപയോഗിച്ചു വരുന്ന കാറും കഞ്ചാവ് വിറ്റുകിട്ടിയ 17000 ത്തോളം രൂപയും മൂന്നു മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു.