ETV Bharat / state

'ഇതു പാര്‍ട്ടിക്കാര്‍ ബോംബ് ഉണ്ടാക്കുന്ന ഹബ്ബ്, ഞങ്ങള്‍ക്ക് ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രമില്ല'; വെളിപ്പെടുത്തലുമായി യുവതി - Kannur Bomb Blast Revelation

തലശ്ശേരിയില്‍ ഇന്നലെ സ്ഫോടനം ഉണ്ടായ സ്ഥലം ബോംബ് നിര്‍മ്മിക്കുന്ന ഹബ്ബ് ആണെന്ന് വീട്ടമ്മ.

തലശേരി ബോംബ് സ്ഫോടനം  സ്ഫോടനം സീനയുടെ വെളിപ്പെടുത്തല്‍  സിപിഎം  KANNUR BOMB BLAST
സീന (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 7:55 PM IST

തലശേരി ബോംബ് സ്ഫോടനത്തില്‍ സീനയുടെ വെളിപ്പെടുത്തല്‍ (ETV Bharat)

കണ്ണൂര്‍: ബോംബ് സ്ഫോടനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ വീട്ടമ്മ. സ്ഫോടനം നടന്ന പ്രദേശം ബോംബ് നിര്‍മ്മിക്കുന്ന ഹബ്ബ് ആണ്. സ്ഥിരമായി ഇവിടെ ബോംബുണ്ടാക്കാറുണ്ടെന്നുമാണ് വീട്ടമ്മയായ സീനയുടെ വെളിപ്പെടുത്തൽ. പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തത്. ഇപ്പോള്‍ സഹികെട്ടിട്ടാണ് പറയുന്നത്. നാളെ എന്‍റെ വീടിനും അവർ ബോംബ് എറിയുമായിരിക്കുമെന്നും സീന പറഞ്ഞു.

അതേസമയം തലശ്ശേരിയില്‍ തേങ്ങ പെറുക്കാൻ പോയ വായോധികൻ സ്‌റ്റീൽ ബോംബ് പൊട്ടി മരിച്ചത് ഇന്നലെ ആണ്. തലശ്ശേരി കുടക്കളം സ്വദേശി വേലായുധനാണ് (80) മരിച്ചത്. വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം.

നിരപരാധികളുടെ ജീവൻ പൊലിയുമ്പോൾ

ആരെയോ ലക്ഷ്യമിട്ട് ആരോ നിർമ്മിച്ച ബോംബിന് നിരപരാധികൾ ഇരയാകുന്ന ക്രൂരത കണ്ണൂരിന്‍റെ മണ്ണിൽ ആവർത്തിക്കുകയാണ്. രാഷ്ട്രീയ അക്രമങ്ങളും സംഘർഷങ്ങളും വലിയ തോതിൽ കുറയുമ്പോഴും ഈ മണ്ണിൽ ഇപ്പോഴും ബോംബ് സ്ഫോടനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കഴിഞ്ഞ ദിവസം മരിച്ച എരിഞ്ഞോളി സ്വദേശി വേലായുധൻ.

2023 ജൂലൈ ആറിന് മട്ടന്നൂരിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ആസം സ്വദേശികളായ അച്ഛനും മകനും മരിച്ച് ഒരു വർഷം തികയും മുൻപാണ് തലശ്ശേരിയിൽ ചൊവ്വാഴ്‌ച വീണ്ടും സ്ഫോടനം ഉണ്ടായത്. മട്ടന്നൂർ കാശിമുക്കിൽ ആക്രി പെറുക്കുന്നതിനിടെയാണ് ഫസൽഹക്ക്, ഷഹീദുൽ എന്നിവർ മരിച്ചത്. 2023 ഡിസംബർ 24ന് തലശേരിയില്‍ പാർട്ടിയുടെ സാധനങ്ങൾക്കിടയിൽ നിന്ന് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ആസം സ്വദേശികളായ രണ്ടു മക്കൾക്കും പരിക്കേറ്റിരുന്നു.

നിരപരാധികളായ വിദ്യാർഥികളും

  • 1998 ഏപ്രിൽ 18ന് പാനൂർ കൂരാറയിൽ സ്റ്റീൽ ബോംബ് പൊട്ടി ഒന്‍പത് വയസുള്ള നാടോടി ബാലിക സൂര്യകാന്തിയുടെ ഇടതു കണ്ണും കൈപ്പത്തിയും തകർന്നു. പിതാവ് ഗോവിന്ദനും പരിക്കേറ്റു. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം തുറക്കുമ്പോഴായിരുന്നു ആ പൊട്ടിത്തെറി.
  • 1998 ഒക്ടോബർ 24ന് ചമ്പാട് അരയാകൂലിൽ സ്റ്റീൽ ബോംബ് സ്ഫോടനം ഉണ്ടായി ചോതാവൂർ സ്‌കൂളിലെ നാല് കുട്ടികൾക്ക് പരിക്കേറ്റു.
  • 1998 ഒക്ടോബർ 26 നുണ്ടായ പാനൂരിലെ ബോംബ് സ്ഫോടനത്തിൽ തമിഴ് നാടോടി സംഘത്തിലെ ഏഴു വയസുകാരൻ അമാവാസിയുടെ കൈപ്പത്തി തകർന്നു.
    കുട്ടിയുടെ കണ്ണിനും പരിക്കേറ്റു.
  • 1998 നവംബർ 21ന് പാട്യം കോങ്ങാറ്റയിലെ സ്ഫോടനത്തിൽ മാടത്തും കണ്ടി സുരേന്ദ്രന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ടു. ജോലിക്കിടെ സ്റ്റീൽ ബോംബിൽ തട്ടി പൊട്ടുകയായിരുന്നു.
  • 2007 മെയ് 10ന് ആറളത്ത് ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഏഴു വയസുകാരി അഞ്ചുവിനും അഞ്ചുവയസുകാരൻ വിഷ്‌ണുവിനുമാണ് പരിക്കേറ്റത്.
  • 2012 ജൂലൈ 17ന് തൂവക്കുന്നിൽ മതിലിന് കുഴിയെടുക്കുമ്പോൾ ബോംബ് പൊട്ടി കന്യാകുമാരി സ്വദേശി ബാബുവിന്‍റെ കണ്ണുകൾക്ക് മുറിവേറ്റു.
  • 2012 നവംബർ 22ന് പാലയാട് നരിവയലിൽ ഉണ്ടായ സ്ഫോടനത്തിൽ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥി ശ്രീവർധ് പ്രതീപിന് പരിക്കേറ്റു.
  • 2014 മാർച്ച് 24ന് പാനൂരിൽ ഉണ്ടായ സ്ഫോടനത്തിൽ മധ്യപ്രദേശ് വിദിശിയിലെ ഏഴ് വയസുകാരൻ അഭിഷേകിന്‍റെ കൈപ്പത്തി തകർന്നു.
  • 2016 സെപ്റ്റംബർ 16ന് എല്ലാന്‍കൊട്ട് റോഡിൽ ബോംബ് പൊട്ടി രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. ഐസ്ക്രീം ചവിട്ടിയപ്പോൾ ആയിരുന്നു സ്ഫോടനം.
  • 2019 ഏപ്രിൽ മൂന്നിന് മട്ടന്നൂർ പരിയാരത്തുണ്ടായ സ്ഫോടനത്തിൽ വിദ്യാർത്ഥി കെ ബി ജി ലാലിന്‍റെ കണ്ണിന് പരിക്കേറ്റു. ക്രിക്കറ്റ് കളിക്കിടെ കിട്ടിയ സ്റ്റീൽ പാത്രം തുറന്നതായിരുന്നു വിദ്യാർഥി.

Also Read: 'ആഭ്യന്തരമന്ത്രിയും പൊലീസും പരാജയ സങ്കൽപങ്ങളുടെ പൂർണത; തലശ്ശേരിയിൽ പൊട്ടിയത് തെരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ബോംബിന്‍റെ ബാക്കി':

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.