ETV Bharat / state

കെ മുരളീധരൻ ശിഖണ്ഡിയെന്ന് കെ സുരേന്ദ്രൻ; തിരിച്ചടിച്ച് മുരളിയും ഷാഫി പറമ്പിലും - K Surendran

എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരനെന്ന് കെ സുരേന്ദ്രൻ. തോൽവിയെ കുറിച്ച് മറ്റുള്ളവരെ വിമർശിക്കാൻ കെ സുരേന്ദ്രന് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ഷാഫി പറമ്പിൽ. സ്വന്തം പാര്‍ട്ടിയെ ഒറ്റിയവര്‍ക്ക് മറുപടി പറയുന്നില്ലെന്നായിരുന്നു മുരളിയുടെ പ്രതികരണം.

K Muraleedharan  Shafi Parambil  കെ മുരളീധരൻ  ഷാഫി പറമ്പിൽ
K Surendran Criticizes K Muraleedharan
author img

By ETV Bharat Kerala Team

Published : Mar 9, 2024, 10:56 PM IST

കെ മുരളീധരൻ ശിഖണ്ഡിയെന്ന പരാമർശത്തിന് ഷാഫി പറമ്പിലിന്‍റെ മറുപടി

കോട്ടയം: എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരനെന്ന് കെ സുരേന്ദ്രൻ. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. ഇടതുമുന്നണിയെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നു. ഇതിന് ചെന്നിത്തല മറുപടി പറഞ്ഞു. എന്നാൽ മുരളീധരൻ മറുപടി പറയാൻ തയ്യാറായില്ല. രാഷ്ട്രീയത്തിൽ മര്യാദ കാണിക്കണം. ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കോൺഗ്രസ് കൂട്ടുകൂടുമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനത്തിൽ എകെ ആൻ്റണി പ്രതികരിച്ചത് പക്വതയോടെയാണ്. മുരളീധരൻ നിരവധി പാർട്ടികൾ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബിജെപിയിൽ ചേർന്ന പത്മജയെ വിമർശിക്കുന്നത്. യുഡിഎഫ് എൽഡിഎഫ് മുന്നണികൾ വികസന വിരോധികളാണ്. മോദി ഗ്യാരൻ്റിക്ക് മാത്രമെ കേരളത്തെ രക്ഷിക്കാനാകു എന്നും കോട്ടയത്ത് എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തുകൊണ്ട്‌ സുരേന്ദ്രൻ പറഞ്ഞു.

മറുപടിയുമായി ഷാഫി പറമ്പിൽ: കെ മുരളീധരന് എതിരെ കെ സുരേന്ദ്രൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മറ്റുള്ളവരെ വിമർശിക്കാൻ കെ സുരേന്ദ്രന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും, കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂജ്യത്തിൽ നിലനിർത്തിയതിൽ പിന്നിൽ കെ മുരളീധരനാണെന്നും ഷാഫി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി.

കെ മുരളിധരൻ ആർജ്ജവുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫ് വിജയിക്കുമെന്നും അത് തന്‍റെ ഗ്യാരണ്ടിയാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പാലക്കാടിന്‍റെ മതേതര മനസ് അറിയാതെയാണ് ബിജെപി ജയിക്കുമെന്ന സിപിഎം പ്രചാരണം. ബിജെപിയുടെ വക്കാലത്ത് എടുത്തുള്ള പ്രചാരണം സിപിഎം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ കോട്ടയത്ത് പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.