ETV Bharat / state

കെ സുധാകരന്‍റെ മുൻ പി എ ബിജെപിയിൽ ചേർന്നു - K SUDHAKARANS PA JOINED IN BJP - K SUDHAKARANS PA JOINED IN BJP

കെ സുധാകരന്‍റെ വികസനവിരുദ്ധ നിലപാടുകളിലെ എതിര്‍പ്പുമൂലം ബിജെപിയിൽ ചേർന്ന് മുൻ പി എ ആയ മനോജ് കുമാർ.

K SUDHAKARAN PA JOINED IN BJP  FORMER PA K SUDHAKARAN  കെ സുധാകരന്‍റെ മുൻ പി എ ബിജെപിയിൽ  കെ സുധാകരന്‍റെ മുൻ പി എ
K. Sudhakaran's Former P.A K. Manoj Kumar Joined BJP
author img

By ETV Bharat Kerala Team

Published : Apr 23, 2024, 6:34 PM IST

കണ്ണൂർ: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ മുൻ പി എ ബിജെപിയിൽ ചേർന്നു. കണ്ണൂർ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്‍റെ മുൻ പി എ, വി കെ മനോജ് കുമാറാണ് ബിജെപിയിൽ ചേർന്നത്. 2004 മുതൽ 2009 വരെ കെ സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു അദ്ദേഹത്തിന്‍റെ പി എ.

കെ സുധാകരന്‍റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു. കണ്ണൂരിന്‍റെ വികസനത്തിനായി എംപി എന്ന നിലയിൽ സുധാകരൻ ഒന്നും ചെയ്‌തില്ല എന്നും യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരൻ ചെറുവിരൽ അനക്കിയില്ലെന്നും മനോജ് കുമാർ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുപോകുന്നത് വികസനത്തിൽ ഊന്നിക്കൊണ്ടാണ് അതുകൊണ്ടുതന്നെ കണ്ണൂരിൽ നിന്ന് എൻഡിഎ സ്ഥാനാർഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും മനോജ് കുമാർ പറഞ്ഞു. കണ്ണൂർ ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Also Read : പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നു, അതൊന്നും ഭയപ്പെടുന്നില്ല : കെഎസ് ഈശ്വരപ്പ - KS ESHWARAPPA EXPELLED

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.