ETV Bharat / state

'മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തില്‍ ഏറ്റുന്നത് മതത്തിന്‍റെ പേരില്‍ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസിലാക്കണം': കെ സുധാകരന്‍ - online harassment against Mammootty - ONLINE HARASSMENT AGAINST MAMMOOTTY

മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളിലും ഷാഫി പറമ്പിലിനെതിരെയുള്ള വര്‍ഗീയ പ്രചാരണങ്ങളിലും വിമര്‍ശനമുയര്‍ത്തി കെ സുധാകരന്‍

MAMMOOTTY  SHAFI PARAMBIL  COMMUNAL PROPAGANDA  കെ സുധാകരന്‍ മമ്മൂട്ടി ഷാഫി
Shafi Parambil Mammootty K Sudhakaran (Source: Etv Bharat)
author img

By ETV Bharat Kerala Team

Published : May 15, 2024, 7:15 PM IST

തിരുവനന്തപുരം: ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്‍റെ പേരില്‍ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍. വടകരയില്‍ മത്സരിച്ചതിന്‍റെ പേരില്‍ ഷാഫിക്കെതിരെ സിപിഎം നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്‍റെ പേരില്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്.

സിപിഎം മുസ്ലിം വിരുദ്ധത പടര്‍ത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാര്‍ ശക്തികള്‍ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്‍റെ പേരില്‍ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്തുകയാണ്. വടകരയില്‍ മത്സരിച്ചതിന്‍റെ പേരില്‍ ഷാഫിക്കെതിരെ സിപിഎം നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്‍റെ പേരില്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്.

മുസ്ലിം സമുദായത്തില്‍പ്പെട്ട ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ പാടില്ല എന്ന രീതിയില്‍ തന്നെയാണ് സിപിഎം പരോക്ഷമായി വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടത്. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയില്‍ സിപിഎം നടത്തിയ വര്‍ഗീയത സമൂഹത്തെ ഭയപ്പെടുത്തുന്നുണ്ട്.

അത്തരത്തില്‍ സിപിഎം മുസ്ലിം വിരുദ്ധത പടര്‍ത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാര്‍ ശക്തികള്‍ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തില്‍ ഏറ്റുന്നത് മതത്തിന്‍റെ പേരില്‍ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസിലാക്കിയാല്‍ കൊള്ളാം.

ഒരു കാര്യം വ്യക്തമാക്കാം, സംഘപരിവാറും സിപിഎമ്മും എത്രയൊക്കെ വര്‍ഗീയ വിഷം വമിപ്പിച്ചാലും വടകരയില്‍ കെ കെ ശൈലജയും സിപിഎമ്മും നടത്തിയ സകല വ്യാജപ്രചാരണങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് ഷാഫി പറമ്പില്‍ വിജയിച്ചിരിക്കും.

അതുപോലെതന്നെ മലയാളത്തിന്‍റെ മഹാ നടന്‍ മമ്മൂട്ടി ഇനിയും ഒരുപാട് കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞാടും. ആ കഥാപാത്രങ്ങളെ സിനിമ പ്രേമികള്‍ നെഞ്ചിലേറ്റുകയും ചെയ്യും.

ALSO READ: 'വർ​ഗീയതയുടെ ചാപ്പ തന്‍റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ട'; പി ജയരാജന് മറുപടിയുമായി ഷാഫി പറമ്പിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.