ETV Bharat / state

ദൗത്യങ്ങളെല്ലാം പരാജയം; വനം മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

വന്യമൃഗങ്ങള്‍ നാടിറങ്ങുമ്പോൾ വനം വകുപ്പിന്‍റെ ദൗത്യങ്ങളെല്ലാം പാളുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വനം മന്ത്രിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് കെ സുധാകരന്‍. മലബാറിലെ മലയോര മേഖലകൾ മുഴുവൻ ഭയത്തിൽ കഴിയുമ്പോൾ അതിനെ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ് പ്രധാന പ്രതിപക്ഷ പാർട്ടി ആയ കോൺഗ്രസും യുഡിഎഫും.

KPCC President K Sudhakaran  forest minister A K saseendran  forest department  Sudhakaran against forest officers  kannur
വനംമന്ത്രി രാജി വെക്കണം എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
author img

By ETV Bharat Kerala Team

Published : Feb 14, 2024, 3:24 PM IST

വനംമന്ത്രി രാജി വെക്കണം എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

കണ്ണൂർ : കരടിക്ക് പിന്നാലെ പുലി, പുലിക്ക് പിന്നാലെ ആന, ആനയ്‌ക്ക് പിന്നാലെ കടുവ, ഇങ്ങനെ വന്യമൃഗങ്ങളെല്ലാം നാടിറങ്ങുമ്പോൾ വനം വകുപ്പിന്‍റെ ദൗത്യം എല്ലാം പാളുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നാടിറങ്ങിയ വന്യമൃഗങ്ങളെ തിരിച്ചു കാട് കയറ്റുന്നതിലും മയക്കുവെടി വയ്‌ക്കുന്നതിലും സര്‍ക്കാർ സമ്പൂർണമായി പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വനം മന്ത്രിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനം ആണ് നടത്തിയത് (KPCC President K. Sudhakaran Criticized Forest Minister).

ഒരു മൃഗം നമ്മുടെ വനത്തിൽ എത്തിയാൽ തൽക്ഷണം വിവരം വനം വകുപ്പിന് കിട്ടും. അതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. അത് കിട്ടിയാൽ വളരെ ജാഗ്രതയോടെ അതിനെ പിടിക്കുകയോ മറ്റു നടപടി ക്രമങ്ങളിലേക്ക് നീങ്ങുകയോ ചെയ്യണം. ഇല്ലെങ്കിൽ അത് ജനങ്ങൾക്ക് നേരെ തിരിയുമെന്ന് ഉറപ്പാണ്. എന്നാൽ നമ്മുടെ ഉദ്യോഗസ്ഥർക്ക് ഉറക്കം തെളിയാറില്ലെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.

വയനാട്ടിൽ അജീഷിനെ കൊലപ്പെടുത്തിയ ആന ജനവാസ കേന്ദ്രത്തിൽ എത്തിയ വിവരം രണ്ടു ദിവസം മുമ്പേ വനം വകുപ്പിന് അറിയാം. എന്നാൽ ആനയെ ലൊക്കേറ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായി നോക്കിനിൽകയാണെന്നും അതിനെയാണ് ഞങ്ങൾ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അവരെ നിയന്ത്രിക്കേണ്ടത് മന്ത്രിയാണ്, സർക്കാരാണ് എന്നും കെ സുധാകരൻ പറഞ്ഞു. എന്നാൽ ഈ മന്ത്രി ഇന്നേവരെ കാടു കണ്ടിട്ടില്ലെന്നും മരിച്ച വ്യക്തിയുടെ വീട് ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. എന്ത് സർക്കാരാണ് ഇത്. അജീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം കൊടുത്തു എന്ന് പറയുന്നു രണ്ടു മക്കൾ ഉള്ള കുടുംബത്തിന് 10 ലക്ഷം കൊണ്ട് എന്ത് ചെയ്യാനാവും എന്നും സുധാകരൻ ചോദിച്ചു.

മര്യാദ ഇല്ലാത്ത നടപടിയാണ് ഇത് ഒന്നുകിൽ ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണം. ഇല്ലെങ്കിൽ വേണ്ട നടപടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ മൃഗങ്ങളെ പിടികൂടുന്നത് കൊല്ലാനാണ്. ഇത് സർക്കാരിന്‍റെ ഉദ്യോഗസ്ഥരുടെ കഴിവുകേടാണ്. മയക്കു വെടി ആണെങ്കിൽ മൃഗങ്ങൾ മരിക്കില്ല. എന്നാൽ വെക്കുന്ന വെടി ഏത് എന്ന് പരിശോധിക്കണമെന്നും സുധാകരൻ കൂട്ടി ചേർത്തു.

ALSO READ : വന്യജീവി ആക്രമണം; കേന്ദ്ര സഹായമില്ലാതെ നഷ്‌ട പരിഹാരം നല്‍കുന്നു, ഉത്തരവുകള്‍ വേഗത്തിലാക്കുമെന്ന് വനം മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.