ETV Bharat / state

ജയിച്ചും തോറ്റും... കോൺഗ്രസിനെ രക്ഷിക്കാൻ മുരളിയുണ്ട്...വടക്കുംനാഥന്‍റെ മണ്ണിലേക്ക് ഒരു വരവ് കൂടി - ലോക്‌സഭാ ഇലക്ഷൻ2024

കെ മുരളീധരൻ  തൃശൂർ  വടകര  ലോക്‌സഭാ ഇലക്ഷൻ
തൃശൂരില്‍ മത്സരിക്കാൻ കെ മുരളീധരൻ
author img

By ETV Bharat Kerala Team

Published : Mar 8, 2024, 10:41 AM IST

Updated : Mar 8, 2024, 12:55 PM IST

10:27 March 08

തൃശൂരില്‍ മത്സരിക്കാൻ കെ മുരളീധരൻ

തൃശൂരില്‍ മത്സരിക്കാൻ കെ മുരളീധരൻ

കോഴിക്കോട് : കോൺഗ്രസ് എന്നത് ഒരു രാസവസ്‌തു നിർമാണ ശാലയാണെങ്കിൽ അതിലെ പ്രധാന 'പരീക്ഷണ വസ്‌തു'വാണ് കെ. മുരളീധരൻ. ഇടക്കാലത്ത് നടന്ന തെരഞ്ഞെടുപ്പുകൾ എല്ലാം ചേർത്തു വായിക്കുമ്പോൾ അങ്ങിനെ തന്നെ പറയാം. ഒടുവിൽ തൃശൂർ ആരും എടുത്ത് കൊണ്ടുപോകാതെ കാത്ത് രക്ഷിക്കാൻ ഒരവസരം കൂടി ഇതാ.

ജന്മം കൊണ്ട് തൃശൂരുകാരനും കർമ്മം കൊണ്ട് കോഴിക്കോട്ടുകാരനുമായ മുരളീധരൻ ഇടക്കാലത്ത് ആദ്യം നേരിട്ട പരീക്ഷണം വട്ടിയൂർകാവിൽ ആയിരുന്നു, 2011ൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി തിരിച്ച് വന്ന മുരളിക്ക് ആ സീറ്റ് കിട്ടിയത് തന്നെ വലിയ ആശ്വാസമായിരുന്നു. ഒന്നിടവിട്ട് ഇടം വലം മാറ്റി പരീക്ഷിക്കുന്ന വട്ടിയൂർക്കാവുകാർ മുരളിയെ വിജയിപ്പിച്ചു. ചെറിയാൻ ഫിലിപ്പിനെ മലർത്തിയടിച്ചു. ജയിച്ചിട്ടും പക്ഷേ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മുരളിക്ക് കയറിപ്പറ്റാൻ കഴിഞ്ഞില്ല. പാർട്ടി വിട്ട് ഊരുചുറ്റി വന്നതാണ് കാരണം.

2016 ആകുമ്പോഴേക്കും മുരളി ശരിക്കും വട്ടിയൂർകാവുകാരനായി. രണ്ടാമതും വിജയിച്ചപ്പോൾ രണ്ടാമതെത്തിയത് കുമ്മനം രാജശേഖരൻ. സിപിഎമ്മിലെ ടിഎൻ സീമ മൂന്നാമത്. ഇടതുപക്ഷത്ത് ഒരു കുത്തിതിരുപ്പുണ്ടാക്കാനും മുരളീവിജയത്തിന് കഴിഞ്ഞു. അങ്ങനെ വിജയിച്ച് നില്‍ക്കവേയാണ് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരുന്നത്.

മുരളീധരൻ അങ്ങനെ തലയെടുപ്പോടെ നിൽക്കുമ്പോഴാണ് ഹൈക്കമാന്‍ഡിൽ നിന്നും ഒരറിയിപ്പ്. വടകരയിൽ ഇറങ്ങിയ പി. ജയരാജനെ തളയ്ക്കാൻ ഒരു താപ്പാനെയെ വേണമെന്ന്. കണ്ടത് മുരളീധരനെ, അങ്ങനെ വട്ടിയൂർക്കാവിലെ സിറ്റിംഗ് എംഎൽഎ വടകരയിൽ ജയിച്ച് എം പിയായി. ശബരിമല, രാഹുൽ തരംഗത്തിൽ ഇടത് ഭാഗം മുങ്ങിപ്പോയപ്പോൾ അടുത്ത മുരളീ പരീക്ഷണവും വിജയം. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ 'മേയർ ബ്രോ' യിലൂടെ കാവ് സിപിഎം പിടിച്ചു

രണ്ട് വർഷം കഴിഞ്ഞതേയുള്ളൂ, ചർച്ച അങ്ങ് നേമത്താണ്. രാജഗോപാലിന് ശേഷം കുമ്മനം നിയമസഭയിൽ എത്തുമോ എന്നത് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്. ഇടതിന് ശിവൻ കുട്ടിയാണ് സ്ഥാനാർത്ഥി. അങ്ങനെ വീണ്ടും ഉത്തരവ് വന്ന്, മുരളിയിറങ്ങട്ടെ. നിയമസഭ ഇഷ്‌ടമാണെങ്കിലും പിണറായിക്ക് തുടർഭരണം എഴുതിവെച്ച തെരഞ്ഞെടുപ്പിൽ മുരളിക്ക് വലിയ മൂഡില്ലായിരുന്നു. പിന്നെ നഷ്‌ടപ്പെടാൻ ഒന്നുമില്ല, പിന്നെ ഒരു ആനച്ചന്തം. പക്ഷേ ആ പരീക്ഷണം പരാജയം ആയിരുന്നു എന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തായ മുരളി നാണംകെട്ടു.

ജയിച്ചും തോറ്റും തുടങ്ങിയ ചരിത്രം: സേവാദൾ പ്രവർത്തകനായാണ് മുരളീധരൻ കോൺഗ്രസ് ജീവിതം ആരംഭിച്ചത്. തുടർന്ന് കേരള സേവാദൾ ജില്ലാ ചെയർമാൻ, സംസ്ഥാന തലവൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1989 - ലെ പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭ നിയോജക മണ്ഡലത്തിൽ നിന്ന് മുതിർന്ന സിപിഎം നേതാവ് ഇ.കെ. ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തി ഡല്‍ഹിക്ക് വണ്ടി കയറി. 91 ലും 99ലും വിജയിച്ച മുരളി 1996 ലെ പൊതുതെരഞ്ഞെടുപ്പിൽ എം പി വീരേന്ദ്ര കുമാറിനോട് തോറ്റു. 1998 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വദേശമായ തൃശൂരിൽ ഇറങ്ങി. സിപിഐയിലെ വി.വി രാഘവനോട് തോറ്റു.

1999 ൽ ജനതാദൾ ദേശീയ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിമിനെ പരാജയപ്പെടുത്തി കോഴിക്കോട് സീറ്റ് തിരിച്ചുപിടിച്ചു. പിന്നാലെ കെപിസിസി പ്രസിഡന്‍റായി. കേരള നിയമസഭയിൽ അംഗമല്ലാതിരുന്നിട്ടും 2004 ഫെബ്രുവരിയിൽ മുരളീധരൻ എ കെ ആൻ്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. മന്ത്രിയായി തുടരാൻ ആറുമാസത്തിനകം നിയമസഭ അംഗമാകാൻ വേണ്ടി വടക്കാഞ്ചേരിയിൽ ഇറങ്ങി. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മെയ്‌മാസ പുലരിയിൽ രാജി. ഒരിക്കലും എം.എൽ.എ ആകാത്തതും നിയമസഭയെ അഭിമുഖീകരിക്കാത്തതുമായ ഏക സംസ്ഥാന മന്ത്രിയെന്ന അലങ്കാരം കിട്ടിയത് മിച്ചം.

2005-ൽ അച്ഛൻ കെ. കരുണാകരനൊപ്പം കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (ഡി.ഐ.സി.(കെ) എന്ന പേരിൽ മറ്റൊരു പാർട്ടി രൂപീകരിച്ചു. 2005ലെ തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഖ്യമുണ്ടാക്കി.

2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ, ഡിഐസി (കെ)യുമായി സഖ്യമുണ്ടാക്കാൻ എൽഡിഎഫ് വിസമ്മതിച്ചതിനാൽ യുഡിഎഫുമായി ധാരണയിലെത്തി. ഡിഐസി(കെ) 17 മണ്ഡലങ്ങളിൽ മത്സരിച്ചു. മുരളീധരൻ കൊടുവള്ളി മണ്ഡലത്തിൽ പിടിഎ റഹീമിനോട് തോറ്റു. ഡിഐസി(കെ) പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഡിഐസി(കെ)യിലെ ചില പാർട്ടി അംഗങ്ങൾ കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങി, കരുണാകരനും മുരളീധരനും ഉൾപ്പെടെയുള്ളവർ പകരം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) ചേരാൻ തീരുമാനിച്ചു.

കരുണാകരൻ വീണ്ടും കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. മുരളീധരൻ എൻസിപിയിൽ തുടരാൻ തീരുമാനിച്ചു, പിതാവിൻ്റെ 'വഞ്ചന'യെ മുരളി അപലപിച്ചു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് എൻസിപി ടിക്കറ്റിൽ മത്സരിച്ച മുരളീധരൻ കോൺഗ്രസ് പാർട്ടിക്കും സിപിഐക്കും പിന്നിൽ മൂന്നാം സ്ഥാനത്തായി.

2009 ഓഗസ്റ്റിൽ, കോൺഗ്രസ് പാർട്ടിയിൽ വീണ്ടും ചേരാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ മുരളിയെ എൻസിപിയിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് വിട്ടപ്പോൾ സോണിയ ഗാന്ധിയെ മദാമ്മയെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്നും അധിക്ഷേപിച്ചത് കോൺസിലേക്കുള്ള തിരിച്ച് വരവും പ്രതിസന്ധിയിലാക്കി.

അതിനിടെ 2010 ഡിസംബർ 23 ന് പിതാവ് കെ. കരുണാകരൻ മരിച്ചു. വിലാപ യാത്രക്കിടെ കണ്ട കോൺഗ്രസ് പ്രവാഹത്തിൽ കണ്ണുനിറഞ്ഞ മുരളീധരൻ സമസ്താപരാദവും ഏറ്റ്പറഞ്ഞ് കാത്തിരുന്നു, 2011 ൽ തിരിച്ചെത്തി. ഇതിപ്പോൾ വീണ്ടും പരീക്ഷണമാണ്, ഒരിക്കൽ തോറ്റ തൃശൂരിലേക്ക്. തൃശൂർ പഴയ തൃശൂരല്ല,, കേരളത്തിലെ വമ്പൻ മത്സരം നടക്കുന്ന മണ്ഡലമാണ്.

പിൻകുറിപ്പ്: മോദിപ്രഭാവം ജ്വലിച്ച് നിൽക്കുന്ന രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു കോൺഗ്രസ് സിറ്റിംഗ് എംപിക്കുപോലും മത്സരിക്കാൻ ശരിക്കും താൽപര്യമില്ല. അടുത്ത നിയമസഭയാണ് താൽപര്യം. ഈ പരീക്ഷണത്തിൽ ലാഭം ടി.എൻ പ്രതാപനാണ്. മൂന്നര ലക്ഷം പോസ്റ്ററിന്‍റെയും 150 ചുവരെഴുത്തിന്‍റെയും പണം നഷ്ടമെങ്കിൽ ഡൽഹിക്ക് പോയി 'കഷ്ടപ്പെടേണ്ടല്ലോ'. വടകരയിൽ നിന്ന് മാറ്റിയതിൽ മുരളിക്കും ഒപ്പം ലീഗിനും ആർഎംപി ക്കും അതൃപ്തിയുണ്ട്. ഇനി തോറ്റാലെന്താ, ഇനിയുമുണ്ടല്ലോ തെരഞ്ഞെടുപ്പുകൾ.. എന്നാൽ ഈ കളിയെല്ലാം ഇടതിന് ഗുണം ചെയ്താൽ പ്രശ്നം ഗുരുതരമാക്കും.

Last Updated : Mar 8, 2024, 12:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.