ETV Bharat / state

'അച്‌ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല'; പത്മജയുടേത് തരംതാഴ്‌ന്ന പ്രവൃത്തിയെന്ന് കെ മുരളീധരന്‍ - Muraleedharan criticized padmaja - MURALEEDHARAN CRITICIZED PADMAJA

അമ്മയുടെ കര്‍മ്മങ്ങള്‍ നടക്കുന്ന ദിവസം ഇത്തരം ഒരു രാഷ്ട്രീയ പരിപാടി സ്വീകരിച്ചത് തരംതാണ നടപടി. അച്‌ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മുരളീധരന്‍.

കെ മുരളീധരന്‍  പത്മജ വേണുഗോപാല്‍  PADMAJA VENUGOPAL  K MURALEEDHARAN
Thrissur UDF Candidate K. Muraleedharan criticized BJP Leader padmaja venugopal
author img

By ETV Bharat Kerala Team

Published : Apr 9, 2024, 8:36 PM IST

അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല, പത്മജയുടേത് തരംതാഴ്‌ന്ന പ്രവൃത്തി - കെ.മുരളീധരന്‍

തൃശൂര്‍: പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപി അംഗത്വം നൽകിയ പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരെ കെ മുരളീധരന്‍ എംപി രംഗത്ത്. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. അമ്മ മരിച്ചതിന്‍റെ ഓര്‍മ ദിനമായ ഇന്ന് രാഷ്ട്രീയമായ ഒരു കാര്യത്തിന് ഉപയോഗിച്ചത് ശരിയായില്ല. ഇത് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമ്മയുടെ കര്‍മ്മങ്ങള്‍ നടക്കുന്ന ദിവസം ഇത്തരം ഒരു രാഷ്ട്രീയ പരിപാടി സ്വീകരിച്ചത് തരംതാണ നടപടിയെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

എന്നും കോണ്‍ഗ്രസായിരുന്ന അച്‌ഛന്‍റെ നിഴല്‍ പറ്റി മാത്രം ജീവിച്ച ഒരാളായിരുന്നു അമ്മ. വീട്ടില്‍ വരുന്ന എല്ലാവരെയും സ്വീകരിച്ച വ്യക്തിയായിരുന്നു അമ്മ. അച്‌ഛന്‍ രാഷട്രീയ പ്രവര്‍ത്തനം നടത്തുമ്പോഴും ഒരു അല്ലലും അറിയിക്കാതെ ഞങ്ങളെ പോറ്റി വളര്‍ത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അന്ന് തൃശൂരിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍ ചുമടെടുത്ത് കൊണ്ടുവന്നു തരുന്ന പണം ഉപയോഗിച്ചായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അമ്മ ഒരിക്കലും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. അച്‌ഛന്‍റെ നിഴലായി നടന്ന അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഇത്തരമൊരു കാര്യം അവര്‍ ചെയ്‌തതില്‍ എനിക്ക് ദുഃഖമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

മുരളീമന്ദിരമെന്ന കെട്ടിടം എനിക്ക് വേണ്ട. എന്നാല്‍ എന്‍റെ അച്‌ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. ഇങ്ങനെ ഒരു നിലപാട് എടുത്തിരുന്നില്ലെങ്കില്‍ ഞാന്‍ സ്വയം ആ വീടിന്‍റെ അവകാശം അവര്‍ക്ക് എഴുതി കൊടുക്കുമായിരുന്നു.

എനിക്ക് ഇന്ന് അത്യാവശ്യം ജീവിക്കാനുള്ള സ്വത്തുണ്ട്. പാര്‍ലമെന്‍റിലും നിയമസഭയിലും നിന്ന് കിട്ടുന്ന പെന്‍ഷനുമുണ്ട്. അതുകൊണ്ട് ഏതെങ്കിലും കെട്ടിടം വേണ്ട ആവശ്യമില്ല. എന്നാല്‍ എന്‍റെ അച്‌ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. സംഘികളുടെ മുദ്രാവാക്യം കേള്‍ക്കേണ്ട അവസ്ഥയൊന്നും കെ കരുണാകരനില്ല. അല്ലെങ്കിലും അച്‌ഛന്‍റെ ആത്മാവിന് നിരക്കുന്ന കാര്യമല്ലല്ലോ ഇത്. പാര്‍ട്ടി ഒരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ ശത്രു പാളയത്തിന് ഒറ്റിക്കൊടുക്കുന്നത്, അത് നടന്നില്ലെങ്കിലും അച്‌ഛന്‍റെ ആത്മാവ് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കുടുംബത്തിലെ ഒരാള്‍ സംഘി പാരമ്പര്യത്തിലേക്ക് മാറിയെന്നു കരുതി ഇന്നത്തെ ദിനം അവര്‍ ഉപയോഗിക്കരുതായിരുന്നു. ഞങ്ങള്‍ നടത്തുമ്പോള്‍ അത് ഡിസിസിയാണ് നടത്താറ്. അന്നും അത് പാര്‍ട്ടി ചടങ്ങായി നടത്താറില്ല. ഇത് രാഷ്ട്രീയ പോരാട്ടമാണ്. ഇന്ത്യാരാജ്യം ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പില്‍ കുടുംബ കാര്യം സംസാരിക്കേണ്ടതില്ല. എന്തായാലും ഞങ്ങള്‍ ഒരു പ്രതിജ്ഞയെടുക്കുകയാണ്. ഈ വര്‍ഗീയ ശക്തികളെ തൃശൂരിന്‍റെ മണ്ണില്‍ നിന്ന് തുടച്ചു നീക്കും. അത് എന്ത് അന്തര്‍ധാരയുണ്ടായാലും. അമ്മയുടെ ഓര്‍മ്മദിനത്തിലാണ് പ്രതിജ്ഞ. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തി. തന്നെ ആരും ഉപദേശിക്കാന്‍ വരണ്ട. ഏപ്രില്‍ 26 കഴിയട്ടെ. അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.

പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂറുമാറിയതിന് പിന്നാലെ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളുടെ പ്രധാന വേദിയായി തിരഞ്ഞെടുത്തത് കെ കരുണാകരനും, കല്ല്യാണിക്കുട്ടിയമ്മയും അന്തിയുറങ്ങുന്ന ഭൂമിയ്‌ക്ക് സമീപമുള്ള സ്ഥലത്താണ്. ഈ നീക്കമാണ് കെ മുരളീധരന്‍ എംപിയെ പ്രകോപിപ്പിച്ചത്.

തൃശൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്‍റേയും, യൂത്ത് കോൺഗ്രസിന്‍റേയും മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ ഇരുപത് പേർക്കാണ് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം നൽകിയത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി ഗോപാലകൃഷ്‌ണൻ, ജില്ല പ്രസിഡന്‍റ് അനീഷ്‌ കുമാർ, സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കോൺഗ്രസ് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുരളീമന്ദിരത്തിനു മുമ്പിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ചടങ്ങിന് ശേഷം കോൺഗ്രസ് വിട്ടവർ പത്മജയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ കരുണാകരന്‍റെ സ്‌മൃതി മണ്ഡപത്തിലെത്തി പ്രാർത്ഥിച്ചു.

Also Read: കെ മുരളീധരന് തൃശൂരിലേക്ക് സ്വാഗതം, റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.