ആലപ്പുഴ: നാലാം തൂണായ മാധ്യമങ്ങളാണ് ജനാധിപത്യത്തിന് സ്ഥിരതയുണ്ടാക്കുന്നതെന്നും സത്യം കണ്ടെത്തലാണ് പത്രപ്രവർത്തനമെന്നും ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ആലപ്പുഴ ജില്ലാകമ്മറ്റിയും എൻ.വി പ്രഭു സ്‌മാരക ട്രസ്റ്റും ചേർന്ന് നടത്തിയ എൻ.വി പ്രഭു സ്‌മാരക പത്രപ്രവർത്തക പുരസ്‌കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ വൈ.എം.സി.എ ഹാളിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഒരു വ്യക്തി എന്തായി എന്നല്ല എന്തു ചെയ്‌തു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിലയിരുത്തുന്നതും ഓർമ്മിക്കുന്നതും. സേവന മനോഭാവമില്ലാത്തയാളുടെ ജീവിതം അർഥശൂന്യമാണ്. ബൗദ്ധികമായ ഉയർച്ചയോടൊപ്പം ഭയമില്ലായ്‌മയുമാണ് വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്. എൻ.വി പ്രഭു നിർഭയനായ പത്രപ്രവർത്തകനും നാടിനെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അവാർഡുകൾ പേരില്ലാതെയും കൊടുക്കാം. എക്‌സലന്‍റ് അവാർഡുകൾ പോലെ. എന്നാൽ പേരിൽ കൊടുക്കുന്ന അവാർഡ് ആവ്യക്തിയുടെ കർമ്മഫലത്തിന് നൽകുന്നതാണ്. ഒരു കാര്യത്തിന് ഇറങ്ങിയാൽ അത് നടത്തി എടുക്കുക എന്നത് ചെറിയകാര്യമല്ല. ഡോ. എബ്രാഹാം തയ്യിലിന് അഡ്‌മിഷനുമായി ബന്ധപ്പെട്ട് എൻ.വി പ്രഭു മണിപ്പലിൽ പോയതാണ് ആലപ്പുഴ മെഡിക്കൽ കോളജ് വരാൻ കാരണമായതെന്നാണ് താൻ മനസിലക്കിയിട്ടുള്ളത്. ഡോ.എബ്രഹാം തയ്യിലാണ് അതിന് നിമിത്തമായതെന്നും അദ്ദേഹം പറഞ്ഞു.
മനോരമ എഡിറ്റോറിയൽ മുൻ ഡയറക്‌ടറായിരുന്ന രണ്ട് തലമുറയുടെ ഗുരുസ്ഥാനിയനായ തോമസ് ജേക്കബിന് വിരമിച്ച മുതിർന്ന പത്രപ്രവർത്തകർക്കുള്ള എൻ.വി.പ്രഭുസ്‌മാരക പത്രപ്രവർത്തക അവാർഡായ 25000രൂപയും ഫലകവും പ്രശസ്‌തി പത്രവും ഹൈക്കോടതി ജഡ്‌ജി ദേവൻ രാമചന്ദ്രൻ സമർപ്പിച്ചു. സമ്മേളന ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസിന് ഉയർന്ന മാർക്ക് നേടിയ ലിയാ കെ സണ്ണിക്ക് എൻ.വി പ്രഭു മെമ്മോറിയൽ ക്യാഷ് അവാർഡും ഫലകവും ജസ്റ്റീസേ് ദേവൻ രാമചന്ദ്രൻ നൽകി. സീനയർ ജേർണലിസ്‌റ്റ്സ്, യൂണിയൻ കേരള സംസ്ഥാന കമ്മിറ്റിയംഗം പി ജയനാഥ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ജി.സുധാകരൻ പ്രഭാഷണം നടത്തി. എൻ.വി.പ്രഭു സ്‌മാരക പുരസ്‌കാര കോർഡിനേഷൻ കമ്മറ്റി കൺവീനർ എ ഷൗക്കത്ത് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
സീനയർ ജേർണലിസ്‌റ്റ്സ് യൂണിയൻ കേരള ജില്ലാപ്രസിഡൻ്റ് കലക്‌ർകോട് ഹരികുമാർ സ്വാഗതം പറഞ്ഞു. നഗരസഭാധ്യക്ഷ കെകെ ജയമ്മ, സീനിയർ ജേർണലിസ്റ്റ്സ് യൂണിയ കേരള സംസ്ഥാന പ്രസിഡന്‍റ് എസ് ആർ ശക്തിധരൻ, വൈസ് പ്രസിഡന്‍റ് , ജെ ആർ പറത്തറ, ഡോ എബ്രഹാം തയ്യിൽ, അവാർഡ് നിർണ്ണയ സമിതി അംഗങ്ങളായ കെ ജയപ്രകാശ്, ആർ അജയകുമാർ തുടങ്ങിയവർ ആശംസയർപ്പിച്ചു. എൻ വി പ്രഭുസ്‌മാരക ട്രസ്റ്റ് അംഗവും എൻ വി പ്രഭുവിന്‍റെ മകനുമായ വി രാമചന്ദ്രപ്രഭു നന്ദി പ്രകാശിപ്പിച്ചു.
Also Read: അടുത്ത വർഷത്തെ പത്മ അവാർഡിന് നോമിനേഷന്‍ നൽകിത്തുടങ്ങാം; അവസാന തീയതി സെപ്റ്റംബർ 15