തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകൻ ബി ബിമൽ റോയ് (52) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീര്‍ഘനാള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ റിപ്പോര്‍ട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്‌കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം കനകനഗറിലാണ് വീട്. ഭാര്യ വീണ വിമൽ, ഏക മകൾ ലക്ഷ്‌മി റോയ്.
ALSO READ: ഗാന്ധിമതി ബാലൻ വിടവാങ്ങി; യാത്രയായത് നിരവധി ക്ലാസിക് സിനിമകളുടെ നിർമാതാവ്