കോട്ടയം : കോട്ടയം ജില്ല യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവച്ച സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകനാണെന്നും അദ്ദേഹത്തിന്‍റെ രാജി പാർട്ടിയ്‌ക്ക് കിട്ടിയ വലിയ അടിയാണെന്നും ജോസ് കെ മാണി. കോട്ടയത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.
പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നും ഈ വരവ് യുഡിഫിന്‍റെ പതനം ആണ് സൂചിപ്പിക്കുന്നത്. ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവച്ചത് അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ല. പാർട്ടിയോടുള്ള വിശ്വാസമാണ് സജിക്ക് നഷ്‌ടമായതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
സജി മാത്രമല്ല നിരവധി നേതാക്കൾ ഇപ്പോൾ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതൽ ത്യാഗം ചെയ്‌ത ആളാണ് സജി. ആ പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നത്തിലേക്ക് കൂടുതൽ ഇടപെടുന്നില്ല കേരള കോൺഗ്രസ് എം ലേയ്ക്കുള്ള വരവ് നിഷേധിക്കാതെ ജോസ് കെ മാണി പറഞ്ഞു.
തുടർ തീരുമാനം എടുക്കേണ്ടത് സജിയാണ്, എവിടേക്ക് പോകണം എന്ന് തീരുമാനിക്കേണ്ടത് സജിയാണ് പിന്നീടാണ് കേരള കോൺഗ്രസ് അക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് വിഭാഗം യുഡിഎഫിനെ തകർച്ചയിലേക്ക് എത്തിക്കുകയാണ് .കേരള സംസ്ഥാനത്താകെ ഇത് യുഡിഎഫിന്‍റെ തകർച്ചയ്ക്ക് കാരണമാകുെംമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Also Read : 'സജി കാട്ടിയത് യൂദാസിൻ്റെ പണി'; പിന്നിൽ തൻ്റെ എതിരാളികളെന്ന് മോൻസ് ജോസഫ് - Mons Joseph About Resignation