ETV Bharat / state

'ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്; അഞ്ജാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നാരോപണം - Jesnas father against CBI

സിബിഐ ശരിയായ രീതിയില്‍ കേസ് അന്വേഷിക്കുമെങ്കില്‍ അഞ്ജാത സുഹൃത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ്.

JESNA MISSING CASE  CBI INVESTIGATION IN JESNA CASE  ജസ്‌ന തിരോധാനം  സിബിഐ
Jesna Missing Case; Jesna Is Not Alive, Says Father
author img

By ETV Bharat Kerala Team

Published : Apr 12, 2024, 9:24 PM IST

തിരുവനന്തപുരം: ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജയിംസ് ജോസഫ്. സംശയമുളള അഞ്ജാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷണം വ്യാപിപ്പിച്ചില്ലെന്നാണ് ജസ്‌നയുടെ പിതാവ് ആരോപിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോപണം ഉന്നയിച്ചത്.

സിബിഐ സംഘം ശരിയായ ദിശയില്‍ കേസ് അന്വേഷിക്കുമെങ്കില്‍ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അഞ്ജാത സുഹൃത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിലെ ചെറിയ വീഴ്‌ച പോലും വലിയ പിശകില്‍ കലാശിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിബിഐ സംഘം തന്‍റെ പുറകിലുണ്ടെന്ന് ബോധ്യമായാല്‍ അഞ്ജാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്നാണ് ജെയിംസ് ജോസഫിന്‍റെ പേടി.

രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാന്‍ തയ്യാറാകുന്നതെങ്കില്‍ ആളിന്‍റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പിതാവ് കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജസ്‌ന വ്യാഴാഴ്‌ചകളിൽ രഹസ്യമായി പ്രാര്‍ത്ഥനയ്ക്ക്‌ പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവ് അവകാശപ്പെടുന്നു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്‌ചയാണ്. എന്നാൽ ഈ ദിശയില്‍ സിബിഐ അന്വേഷണം എത്തിയില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്.

ആൺസുഹൃത്തുക്കളിൽ സിബിഐ ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. അയാളെ സിബിഐ സംഘം പോളീഗ്രാഫ് ടെസ്‌റ്റിന് വിധേയനാക്കുകയും ചെയ്‌തിരുന്നു. ജസ്‌നയെ കാണായതിന്‍റെ തലേദിവസം ജസ്‌നയ്ക്ക്‌ ഉണ്ടായ അമിത രക്തസ്രാവത്തിന്‍റെ കാരണം കണ്ടെത്താന്‍ സിബിഐ സംഘം ശ്രമിച്ചില്ലെന്നും ജയിംസ് ജോസഫ് കുറ്റപ്പെടുത്തി.

അമിത രക്തസ്രാവം മാസമുറ മൂലമാണോ ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുളളതാണോ എന്ന് സിബിഐ കണ്ടെത്തിയില്ല. ജസ്‌നയുടെ മുറിയില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ശേഖരിച്ച രക്തം പുരണ്ട വസ്ത്രത്തെ കുറിച്ച് സിബിഐ യാതൊരു അന്വേഷണവും നടത്തിയില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്. പിതാവ് ഈ ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ സിബിഐ പ്രോസിക്യൂട്ടര്‍ക്കായില്ല.

പ്രോസിക്യൂട്ടര്‍ തന്നെയാണ് വിവരങ്ങള്‍ കോടതി അന്വേഷണ ഉദ്യോദഗസ്ഥനോട് നേരിട്ട് ചോദിച്ച് മനസിലാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ആവശ്യം പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഹര്‍ജിക്കാരന് വേണ്ടി അഡ്വക്കേറ്റ് ശ്രീനിവാസന്‍ വേണുഗോപാല്‍ ഹാജരായിരുന്നു.

Also Read: ജസ്‌ന തിരോധാനം; പിതാവിന്‍റെ ഹര്‍ജിക്കെതിരെ കോടതിയില്‍ വിശദീകരണവുമായി സിബിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.