ETV Bharat / state

ജസ്‌ന തിരോധാനം: പുതിയ തെളിവുകൾ കൈമാറാൻ കുടുംബത്തിന് കോടതിയുടെ നിർദേശം; തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ - CBI investigation in Jesna case - CBI INVESTIGATION IN JESNA CASE

കേസിൽ പുതിയ തെളിവുകൾ കൈമാറിയാൽ തുടരന്വേഷണത്തിന് തയാറാണെന്ന് സിബിഐ. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ കോടതിയെ സമീപിച്ചിരുന്നു.

JESNA MISSING CASE  CBI INVESTIGATION IN JESNA CASE  ജസ്‌ന തിരോധാനം  സിബിഐ
Jesna Missing Case CBI Investigate Further If New Evidence Is Presented
author img

By ETV Bharat Kerala Team

Published : Apr 23, 2024, 8:16 PM IST

തിരുവനന്തപുരം: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ സീൽ ചെയ്‌ത കവറിൽ കൈമാറാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കേസ് മെയ് മൂന്നിന് വീണ്ടും പരിഗണിക്കും. കേസിന്‍റെ മുഴുവൻ സാധ്യതകളും നേരത്തെ പരിശോധിച്ചതാണെന്നും, പുതിയ തെളിവുകൾ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെങ്കിൽ സീൽ ചെയ്‌ത കവറിൽ സമർപ്പിക്കാനും സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു. പുതിയ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്നും സിബിഐ അറിയിച്ചു.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും, ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജയിംസ് ജോസഫിന്‍റെ ഹർജിയിൽ പറയുന്നത്. ജസ്‌നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്.

അതേസമയം പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജസ്‌ന വീട്ടിൽ നിന്ന് പോകുന്നതിനു ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും, ഇതിന്‍റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു.

വീട്ടിൽനിന്ന് പോകുന്നതിന് തലേ ദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ജസ്‌ന രഹസ്യമായി പ്രാർഥിക്കാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജസ്‌നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജസ്‌നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്‌തില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ജസ്‌നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ജസ്‌നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ലോക്കൽ പൊലീസോ തങ്ങളോ എടുത്തിട്ടില്ലെന്നാണ് സിബിഐ നിലപാട്.

Also Read: 'ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്; അഞ്ജാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നാരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.