ഇടുക്കി : സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറ് മാസത്തിനിടെ 27 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ജൂൺ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്.
രോഗബാധിതർ ഏറെയും വടക്കൻ ജില്ലക്കാരാണ്. പനി ബാധിതരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർധനവുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
അതേസമയം മലപ്പുറം വള്ളിക്കുന്ന് ഭാഗത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 284 രോഗികളാണ് അത്താണിക്കലിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
Also Read : മഞ്ഞപ്പിത്തം : മലപ്പുറത്ത് ഒരു മരണം കൂടി - JAUNDICE DEATH MALAPPURAM