ETV Bharat / state

വന്ധ്യത ചികിത്സയില്‍ പ്രതീക്ഷയുടെ തുരുത്തായി ജനനി; സന്താന സൗഭാഗ്യമുണ്ടായത് നിരവധി പേര്‍ക്ക് - ആയുഷ് ഹോമിയോപ്പതി വകുപ്പ്

വന്ധ്യത ചികിത്സ രംഗത്ത് പുത്തന്‍ നേട്ടവുമായി ജനനി. ജനനിയിലൂടെ മാതൃത്വം സാക്ഷാത്കരിച്ചത് നാനൂറിലേറെ സ്‌ത്രീകള്‍.

homoeo  infertility treatment  janani  വന്ധ്യതാ ചികിത്സ  ആയുഷ് ഹോമിയോപ്പതി വകുപ്പ്
Janani becomes new hope who expecting a baby into their life
author img

By ETV Bharat Kerala Team

Published : Feb 3, 2024, 12:21 PM IST

തിരുവനന്തപുരം : വന്ധ്യത ചികിത്സ രംഗത്ത് പ്രതീക്ഷയാവുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആയുഷ് ഹോമിയോപ്പതി വകുപ്പിന്‍റെ ജനനി. 2012 ല്‍ സീതാലയം പദ്ധതിയുടെ ഭാഗമായി ആഴ്‌ചയില്‍ ഒരു ദിവസം ഒ പിയായി കണ്ണൂരില്‍ ആരംഭിച്ച ഈ പദ്ധതിയുടെ ജനസമ്മതിയും വന്‍ വിജയവും കാരണം 2017 ല്‍ പദ്ധതിയുടെ പേര് ജനനി എന്ന് ആക്കുകയും പൂര്‍വാധികം സന്നാഹങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. 2019 ല്‍ ജനനി എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു (Ayush Homeopathy department).

സ്വകാര്യ ആശുപത്രികള്‍ വന്ധ്യത നിവാരണ ചികിത്സകളുടെ (Infertility treatment) പേരില്‍ വന്‍തുക ഈടാക്കുമ്പോള്‍ ജനനി തികച്ചും സൗജന്യമായാണ് സേവനം നല്‍കുന്നത്. സ്‌കാനിങ്ങിന് മാത്രമാണ് ഇവിടെ ചെലവ് വരുന്നത്. അതും വളരെ തുച്ഛമായ തുകയാണ് ഈടാക്കുന്നത്.

ദീര്‍ഘകാലമായി കുട്ടികള്‍ ഇല്ലാതെ വിവിധ ചികിത്സകള്‍ തേടി പരാജയപ്പെട്ട് അവസാന ആശ്രയം എന്ന നിലയില്‍ ജനനിയുടെ സേവനം തേടി എത്തിച്ചേര്‍ന്ന ദമ്പതികളില്‍ വളരെയേറെ പേര്‍ക്ക് ചുരുങ്ങിയ കാലയളവിലെ ചികിത്സകൊണ്ട് തന്നെ പോസിറ്റീവ് ഫലം നല്‍കാന്‍ ഈ വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു (Janani gives a new life to many childless couples). അഞ്ഞൂറിലധികം സ്ത്രീകള്‍ തിരുവനന്തപുരം കിഴക്കേക്കോട്ട പട്ടം താണുപിളള ജില്ല ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനിയിലെ ചികിത്സയിലൂടെ ഗര്‍ഭം ധരിക്കുകയും നാനൂറോളം കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്‌തു.

പൂര്‍ണമായും ശാസ്ത്രീയവും പാര്‍ശ്വഫലരഹിതവും ചെലവുകുറഞ്ഞതും വ്യക്തിപ്രാധാന്യവുമുളള ചികിത്സയാണ്. ദിനവും ഒട്ടേറെ ദമ്പതിമാരാണ് ജില്ല ഹോമിയോ ആശുപത്രിയില്‍ ചികിത്സ തേടി എത്തിച്ചേരുന്നത്. ഗര്‍ഭാവസ്ഥയിലെ വിവിധ ഘട്ടങ്ങളിലായി ഏകദേശം 23 പേര്‍ നിലവില്‍ തിരുവനന്തപുരം ജനനിയിലുണ്ട്.

മറ്റു സൗകര്യങ്ങള്‍

പട്ടം താണുപിള്ള ജില്ല ഹോമിയോ ആശുപത്രിയില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സ്‌കാനിങ് സൗകര്യം ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ജനനി യൂണിറ്റിന്‍റെ കീഴില്‍ രണ്ട് ഒ പി വീതം പ്രവര്‍ത്തിച്ചുവരുന്നു.

കുടുംബസംഗമം 2024

തിരുവനന്തപുരം ജനനി വഴി സന്താനസൗഭാഗ്യം ലഭിച്ച മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കുടുംബസംഗമം പട്ടം താണുപിള്ള ജില്ല ഹോമിയോ ആശുപത്രി അങ്കണത്തില്‍ വച്ച് 2024 ഫെബ്രുവരി മൂന്നിന് (ഇന്ന്) 12 മണിക്ക് നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി കെ പ്രിയദര്‍ശിനി അറിയിച്ചു. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ആന്‍റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കും.

ഐ ബി സതീഷ് എംഎല്‍എ വിശിഷ്‌ടാതിഥിയാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എ ഷൈലജ ബീഗം, എം ജലീല്‍, സലൂജ വി ആര്‍, എം ജലീല്‍, സുനിത എസ്, വിളപ്പില്‍ രാധാകൃഷ്‌ണന്‍, ജാനകി അമ്മാള്‍ എസ്, ഡോ. എം പി ബീന, ആര്‍ ജയനാരായണന്‍, ഷൈജു കെ എസ്, ഷാജി ബോണ്‍സലെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡോ. അഗസ്റ്റിന്‍ എ ജെ (ജില്ല ഹോമിയോ ആശുപത്രി) നന്ദി അറിയിക്കും. ഗോള്‍ഡന്‍ ജൂബിലി ഹാളിന്‍റെ നിര്‍മാണോദ്‌ഘാടനവും ഒരു കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭരണാനുമതി പ്രഖ്യാപനവും പരിപാടിയോട് അനുബന്ധിച്ച് നടക്കും.

Also Read: കുഞ്ഞിക്കാലെന്ന സ്വപ്‌നത്തിന് ഷിഫ്‌റ്റ് വര്‍ക്ക് വില്ലനാകുമോ; സ്‌ത്രീകള്‍ ജോലി സമയം ക്രമീകരിക്കുന്നത് ഉത്തമമെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.