കോഴിക്കോട്: ഫുട്ബോൾ ടൂർണമെന്‍റിനിടയിൽ കാണികൾ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി (Malappuram District Police Chief ). മർദനമേറ്റ ഐവറി കോസ്റ്റില്‍ നിന്നുള്ള ഹസ്സൻ ജൂനിയറാണ് പരാതി നൽകിയത് (Ivory Coast player ). കാണികൾ വംശീയമായി അധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്.
സംഘർഷത്തിന്‍റെ ദൃശ്യങ്ങളടക്കമുള്ള തെളിവ് സഹിതം ആണ് പരാതി നൽകിയത്. മലപ്പുറം
അരീക്കോടിന് സമീപം ചെമ്രക്കാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോൾ മത്സരത്തിനിടയിൽ ആയിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഗ്രൗണ്ടിലിറങ്ങിയ കാണികൾ താരത്തെ ആക്രമിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് മുമ്പില്‍ ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി നൽകിയത്. എന്നാല്‍ കളിക്കുന്നതിനിടെ കാണികളിൽ ഒരാളെ താരം മർദിച്ചുവെന്നും ഇതിനു പിന്നാലെയാണ് കാണികൾ കൂട്ടമായി ഇയാള്‍ക്കെതിരെ തിരിഞ്ഞതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
മർദനത്തിന്‍റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഐവറി കോസ്റ്റ് കളിക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയാക്കുകയും ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പുനൽകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കൂടാതെ അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക സെൽ രൂപീകരിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് എസ്‌പി നിർദേശം നൽകിയിരിക്കുന്നത്. പൊലീസിന് പരാതി നൽകിയതോടൊപ്പം ഡൽഹിയിലെ ഐവറി കോസ്റ്റ് എംബസിയെയും വിവരം അറിയിച്ചിട്ടുണ്ട്.
ALSO READ: മോർഫ് ചെയ്‌ത ചിത്രങ്ങൾ കാണിച്ച് പണം തട്ടിയെടുക്കല്‍; മൂന്നംഗ ക്രിമിനല്‍ സംഘം അറസ്‌റ്റില്‍