ETV Bharat / state

ഇറ്റലി വിളിക്കുന്നു... മലയാളി നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം, 65000 പേരെ നിയമിക്കും, ഉയര്‍ന്ന ശമ്പളം - ITALY RECRUIT 65000 NURSES

മറ്റ് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ഉള്ള നഴ്‌സുമാരേക്കാള്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ കഴിവ് തന്നെയാണ് റിക്രൂട്ട്‌മെന്‍റ് മേഖലയിലും മുൻപന്തിയിലെത്താൻ കാരണം

MALAYALI NURSES RECRUITMENT  ITALY RECRUIT NURSES FROM KERALA  ITALY RECRUIT 65000 NURSES  തൊഴില്‍ അവസരം
Representative Image (Getty Image)
author img

By ETV Bharat Kerala Team

Published : 2 hours ago

ലോകമെമ്പാടുമുള്ള ആശുപത്രികൾ, പ്രത്യേകിച്ച് യുഎസ്, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളിലുള്ള ആശുപത്രികളിലേക്കും കേരളത്തിൽ നിന്നുള്ള നഴ്‌സുമാരെയാണ് ഭൂരിഭാഗവും റിക്രൂട്ട്‌മെന്‍റ് ചെയ്യുന്നത്.

ഈ മേഖലയില്‍ മലയാളി നഴ്‌സുമാര്‍ക്കുള്ള അനുഭവ സമ്പത്തും ജോലിയിലെ കഴിവും തന്നെയാണ് വിദേശ രാജ്യങ്ങളിലേക്കും ആകര്‍ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ഉള്ള നഴ്‌സുമാരേക്കാള്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ കഴിവ് തന്നെയാണ് റിക്രൂട്ട്‌മെന്‍റ് മേഖലയിലും മുൻപന്തിയിലെത്താൻ കാരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ കേരളത്തിൽ നിന്നുള്ള 65,000 നഴ്‌സുമാരെ നോര്‍ക്കാ റൂട്ട്‌സ് വഴി ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ ജോലിക്കായി റിക്രൂട്ട്മെന്‍റിന് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. നോര്‍ക്ക റൂട്ട്‌സ് വഴി 65,000 നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ എച്ച്.ഇ ആന്‍റോണിയോ ബാര്‍ട്ടോളി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറ്റലിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഇറ്റലിയില്‍ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇറ്റാലിയന്‍ ഭാഷ കൂടി നഴ്‌സുമാര്‍ പഠിക്കേണ്ടതുണ്ടെന്നും അംബാസഡര്‍ നേരത്തെ പറഞ്ഞിരുന്നു. ന്യൂഡല്‍ഹിയിലെ കേരള സര്‍ക്കാറിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്തായിരിക്കും യോഗ്യത?

ഇറ്റലിയിൽ ജോലി ലഭിക്കാൻ നഴ്‌സുമാർക്ക് സാധാരണ ആവശ്യപ്പെടുന്ന യോഗ്യതകള്‍ തന്നെയാണ് ആവശ്യം. ഒരു നല്ല നഴ്‌സിങ് കോളേജില്‍ നിന്നുളള ബിരുദം, 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷാ പരിചയം തുടങ്ങിയ യോഗ്യതകളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിരവധിപേരാണ് നഴ്‌സിങ് മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നത്. മേല്‍പ്പറയുന്ന യോഗ്യത ഉണ്ടെങ്കില്‍ ഇവര്‍ക്കെല്ലാം റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കാം. നിയമനവുമായി ബന്ധപ്പെട്ടുള്ള വിശദമായ വിവരങ്ങള്‍ അടുത്ത വര്‍ഷത്തോടെ അറിയാൻ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന ശമ്പളത്തില്‍ തന്നെയാകും നഴ്‌സുമാര്‍ക്ക് നിയമനം ലഭിക്കുക.

Read Also: യുകെയില്‍ സൈക്യാട്രി നേഴ്‌സ് ഒഴിവുകള്‍, നോര്‍ക്ക റിക്രൂട്ട്മെന്‍റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.