ETV Bharat / state

തേക്കടിയിൽ ഇസ്രയേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ അപമാനിച്ചു; വിവാദമായപ്പോൾ പിന്നീട് മാപ്പ് പറച്ചിൽ

ഫുട്‌പാത്തിലൂടെ നടന്നു പോകുകയായിരുന്ന സഞ്ചാരികളെ കടയിലേക്ക് വിളിച്ച് കയറ്റുകയും പിന്നീട് ഇവർ ഇസ്രയേൽ സ്വദേശികളാണെന്ന് മനസിലാക്കിയപ്പോൾ കടയിൽ നിന്ന് ഇറക്കിവിടുകയുമായിരുന്നു.

KERALA TOURISM  ISRAEL NATIVES INSULTED IN IDUKKI  ഇസ്രയേൽ സ്വദേശികളെ അപമാനിച്ചു  ISRAELI TOURISTS
From left Israeli Natives, Shop owners (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

ഇടുക്കി: തേക്കടിയിലെത്തിയ ഇസ്രയേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ കടയിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടു. എന്നാൽ പിന്നീട് മറ്റ് വ്യാപാരികൾ പ്രശ്‌നത്തിൽ ഇടപെട്ടതോട സ്ഥാപനം നടത്തിപ്പുകാർ സഞ്ചാരികളോട് മാപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവമുണ്ടായത്.

ആനവച്ചാലിന് സമീപത്തെ കരകൗശല വിൽപന കേന്ദ്രത്തിൽ വച്ചാണ് വിദേശികൾക്ക് മോശം അനുഭവം നേരിട്ടത്. ഫുട്‌പാത്തിലൂടെ നടന്നു പോകുകയായിരുന്ന സഞ്ചാരികളെ കടയിലേക്ക് വിളിച്ച് കയറ്റുകയായിരുന്നു. കരകൗശല വസ്‌തുക്കൾ നോക്കുന്നതിനിടെ സഞ്ചാരികൾ ഇസ്രയേൽ സ്വദേശികളാണെന്ന് കടയിലുള്ളവർ മനസിലാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതോടെ കടയിലെ ലൈറ്റ് അണച്ച് ഇവരോട് കടയിൽ നിന്ന് ഇറങ്ങിപ്പോകാൻ ഉടമകൾ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം സഞ്ചാരികൾ തങ്ങളുടെ ഡ്രൈവറെ അറിയിക്കുകയും ഇദ്ദേഹം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ വിവരമറിയിക്കുകയും ചെയ്‌തു. ഇതോടെ അവർ ഈ വിഷയത്തിൽ ഇടപെടുകയുമായിരുന്നു.

ഇതിനിടെ തങ്ങളെ ഇറക്കിവിട്ടത് ഇസ്രയേൽ സ്വദേശികൾ ചോദ്യം ചെയ്യുന്നതും കടയിലുളളവർ മാപ്പ് പറയുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇസ്രയേൽ സ്വദേശികൾ പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന് കുമളി സിഐ പിഎസ് സുജിത്ത് അറിയിച്ചു.

Also Read: കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.