ETV Bharat / state

പത്തനംതിട്ടയിൽ 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് ; സ്ഥാപനം പൂട്ടി നാലംഗ കുടുംബം മുങ്ങി

പുല്ലാട് ആസ്ഥാനമായ ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനമാണ് നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്

നിക്ഷേപ തട്ടിപ്പ്  പത്തനംതിട്ട  100 crore investment scam  pathanamthitta investment scam
investment scam
author img

By ETV Bharat Kerala Team

Published : Feb 9, 2024, 5:09 PM IST

പത്തനംതിട്ട : തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനം നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് നിക്ഷേപകർ പറയുന്നു. പൊലീസ് കേസ് എടുത്തതോടെ സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി (100 crore investment scam).

തെള്ളിയൂരിലെ വീട് പൂട്ടിയാണ് ജി ആൻഡ് ജി ഫിനാൻസ് ഉടമകളായ ഗോപാലകൃഷ്‌ണനും ഭാര്യ സിന്ധുവും മകൻ ഗോവിന്ദും മരുമകൾ ലേഖയും മുങ്ങിയത്. കോയിപ്രം പൊലീസ് സ്‌റ്റേഷനിൽ മാത്രം 75 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്‌സ്‌ നിയമം ഉൾപ്പടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പുല്ലാട് ആസ്ഥാനമാക്കി വർഷങ്ങളായി പ്രവർത്തിച്ചുവന്ന ധനകാര്യ സ്ഥാപനമാണ് ഒരു വർഷം മുൻപ് ജി ആൻഡ് ജി എന്ന പേരിലേക്ക് മാറി വൻ തുക നിക്ഷേപം സ്വീകരിച്ച് തുടങ്ങിയത്. 16ശതമാനവും അതിൽ അധികവും പലിശ വാഗ്‌ദാനം ചെയ്‌താണ് സ്ഥാപനം നിക്ഷേപങ്ങൾ സ്വീകരിച്ചത്.

50 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണിത്. ഈ വിശ്വാസ്യതയിലാണ് പലരും പണവും സ്വര്‍ണവും ഉൾപ്പടെ നിക്ഷേപം നടത്തിയത്. അര ലക്ഷം മുതൽ ഒരു കോടിയിലധികം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.

കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാതായത്. വിവിധ ജില്ലകളിലെ 48 ശാഖകൾ അടച്ചുപൂട്ടിയിട്ടുണ്ട്. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇവർക്ക് ബ്രാഞ്ചുകള്‍ ഉള്ളത്. പണം നഷ്‌ടമായവർ ചേർന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെ ഉടമകൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ALSO READ:ഒരു ദിവസംകൊണ്ട് 200% ലാഭം ; അധ്യാപകർ നടത്തിയ തട്ടിപ്പില്‍ ഇരയായത് നൂറുകണക്കിന് വിദ്യാർഥികൾ

നിക്ഷേപ തട്ടിപ്പിൽ കുരുങ്ങി വിദ്യാർത്ഥികൾ: തെലങ്കാനയിലെ വാറങ്കലിൽ നിക്ഷേപങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് 200 ശതമാനം ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപ തട്ടിപ്പ്. രണ്ട് കോളജ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിൽ കഴിഞ്ഞ മാസം നൂറുകണക്കിന് വിദ്യാർഥികളാണ് കുരുങ്ങിയത്. വിദ്യാർഥികൾക്ക് 300 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്‌ടമായെന്ന് പരാതികളില്‍ പറയുന്നു(Investment Scam Promising 200% Profit).

വിദ്യാര്‍ഥികളുടെ പരാതിയില്‍ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഹനുമകൊണ്ടയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.