കോട്ടയം: അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂൾ ബസുകളുടെ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. കോട്ടയം താലൂക്കിലെ 270 സ്‌കൂൾ ബസുകളുടെ പരിശോധനയാണ് പൂർത്തിയാക്കിയത്. പരിശോധനയിൽ 34 സ്‌കൂൾ ബസുകളിൽ പിഴവുകൾ കണ്ടെത്തി. പിഴവ് കണ്ടെത്തിയ ബസുകളിൽ വീണ്ടും പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വൈപ്പറുകളുടെ പ്രവർത്തനം, ബ്രേക്ക് എയർ സിസ്‌റ്റം, ടയറുകളുടെ തേയ്‌മാനം ലൈറ്റുകൾ, ജിപിഎസ് സിസ്‌റ്റം എന്നിവയ്‌ക്ക് തകരാർ കണ്ടെത്തിയ ബസുകൾക്കാണ് മോട്ടോർ വാഹന വകുപ്പ് അനുമതി നിഷേധിച്ചത്. പിഴവുകൾ കണ്ടെത്തിയ ബസുകൾ തകരാറുകൾ പരിഹരിച്ച് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് സ്‌റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.
സ്‌റ്റിക്കറില്ലാതെ സ്‌കൂൾ ബസ് നിരത്തിലിറങ്ങിയാൽ പിടികൂടാൻ മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെൻ്റ് വിഭാഗവും സംയുക്ത പരിശോധന നടത്തും. ആർടിഒ അജിത് കുമാർ, ഉദ്യോഗസ്ഥരായ ആശകുമാർ, കെ കെ രാജേഷ് കുമാർ, റോഷൻ സാമുവൽ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Also Read: ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 7 കുട്ടികൾ മരിച്ചു