ETV Bharat / state

വൻ തിരിമറി നടന്നതായി പരാതി; പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ പരിശോധന - financial fraud compliant - FINANCIAL FRAUD COMPLIANT

തിരിമറി നടക്കുന്നതായുള്ള പരാതിയിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ പരിശോധന

വനംവകുപ്പ്  FOREST DEPARTMENT  Periyar Tiger reserve  Tiger Conservation Foundation
Periyar Tiger Conservation Foundation (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 11, 2024, 5:43 PM IST

വൻ തിരിമറി നടന്നതായി പരാതി; പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ പരിശോധന (Etv Bharat)

ഇടുക്കി : വനംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ ധനകാര്യ വകുപ്പിൽ നിന്നുള്ള പ്രത്യേക സംഘത്തിന്‍റെ പരിശോധന. ഫൗണ്ടേഷനിൽ കോടിക്കണക്കിനു രൂപയുടെ തിരിമറി നടന്നതായുള്ള പരാതിയെ തുടർന്ന് വനം വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരമാണ് പരിശോധന.

ജനപങ്കാളിത്ത വനസംരക്ഷണത്തിൻ്റെ ഭാഗമായി 2004 ലാണ് പെരിയാർ കടുവ സങ്കേതത്തിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപവത്കരിച്ചത്. കടുവ സങ്കേതത്തിന്‍റെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായിരുന്നു ഇത്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്‌ട് പ്രകാരമാണ് പ്രവർത്തനം. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളിൽ നിന്ന് വിവിധയിനങ്ങളിൽ ഈടാക്കുന്ന സർചാർജ്, വിവിധ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന പണം എന്നിവയെല്ലാം ഫൗണ്ടേഷനിലാണെത്തുന്നത്.

കടുവ സങ്കേതത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഫൗണ്ടേഷനിലെ പണം ചെലവഴിക്കുന്നതിൽ വൻ തിരിമറി നടക്കുന്നതായി നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷനാണ് വനം മന്ത്രിക്ക് പരാതി നൽകിയത്. കെട്ടിടങ്ങൾ, ബോട്ട് എന്നിവയുടെ അറ്റകുറ്റപ്പണിക്ക് ലക്ഷക്കണക്കിന് രൂപയാണ് വർഷം തോറും ചെലവാക്കുന്നത്. ഇതിന് ലക്ഷങ്ങളുടെ സാധനങ്ങൾ വാങ്ങാൻ ടെൻഡർ നടപടികളൊന്നും നടക്കുന്നില്ല.

ഉദ്യോഗസ്ഥർ വഴി പണികൾ നടത്തുന്നതിന് ഫൗണ്ടേഷനിൽ നിന്ന് മുൻകൂർ നൽകുന്ന പണം ട്രഷറിയിൽ നിന്ന് ലഭിക്കുമ്പോൾ തിരികെ അടക്കണമെന്നാണ് നിയമം. നിശ്ചിത കാലയളവിനുള്ളിൽ അടച്ചില്ലെങ്കിൽ 18 ശതമാനം പലിശ ഈടാക്കണം. ഈയിനത്തിൽ കോടിക്കണക്കിന് രൂപ ഫൗണ്ടേഷന് കിട്ടാനുണ്ടെന്ന് സ്വകാര്യ കമ്പനിയുടെ ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു.

വിനോദ സഞ്ചാരികളിൽ നിന്ന് വിവിധയിനങ്ങളിൽ പണം പിരിക്കുന്നുണ്ടെങ്കിലും ഫൗണ്ടേഷനിൽ സർക്കാർ ഓഡിറ്റിങ് നടക്കുന്നില്ല. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടത്. ധനവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് രണ്ടുദിവസമായി പരിശോധന തുടരുന്നത്.

പരിശോധന നടക്കുമെന്നറിഞ്ഞ് പിഴവുകൾ പരിഹരിക്കാൻ അവധി ദിനമായ ഞായറാഴ്‌ചയും തേക്കടിയിലെ വനം വകുപ്പ് ഓഫിസുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ തുടരുന്ന പരിശോധനയിൽ കണ്ടെത്തുന്ന കാര്യങ്ങൾ റിപ്പോര്‍ട്ടായി വനം മന്ത്രിക്ക് സമർപ്പിക്കും.

Also Read: കേണിച്ചിറയില്‍ ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.