ETV Bharat / state

'വീട് നിറയെ വരുമാനം'...പരാജയങ്ങളില്‍ നിന്ന് വിജയത്തിലേക്ക് ചുവടുവെച്ച് ഷീബയുടെ കൂൺ കൃഷി

Indoor Mushroom Farming : രണ്ടുനില വീട്ടിലെ കിടപ്പുമുറി ഒഴിച്ച് മറ്റിടങ്ങളെല്ലാം കൂൺ കൃഷി ചെയ്യികയാണ് മങ്കം സ്വദേശി ഷീബ.

author img

By ETV Bharat Kerala Team

Published : Jan 24, 2024, 3:56 PM IST

Indoor Mushroom Cultivation  വീടിനകത്ത് കൂൺ കൃഷി  ഷീബ കൂൺ കൃഷി  kasargod sheeba mushoroom farming
Indoor Mushroom Cultivation of Sheeba Creates New Paradigm
സംരംഭകര്‍ക്ക് മാതൃകയായി വീട്ടിനുള്ളിലെ കൂൺ കൃഷി

കാസർകോട്: പോഷകങ്ങളുടെ കലവറയാണ് കൂൺ. കൂൺ കൃഷി ഇപ്പോൾ സാധാരണമാണെങ്കിലും വീട് മുഴുവൻ കൂൺ കൃഷി ചെയ്യുന്നത് അപൂർമായിരിക്കും. അതും വൈക്കോലിൽ നിന്ന്.

താമസിക്കുന്ന രണ്ടുനില വീട്ടിലെ കിടപ്പുമുറി ഒഴിച്ച് മറ്റിടങ്ങളെല്ലാം കൂൺ കൃഷിക്കായി മാറ്റിവച്ച ഒരു വീട്ടമ്മയുണ്ട് കാസർകോട്. സ്വയം തൊഴിലെന്ന രീതിയിൽ ശാസ്ത്രീയമായി നടത്തുന്ന കൃഷിയിലൂടെ മങ്കം സ്വദേശി ഷീബയ്ക്ക് ദിവസേന നാലായിരത്തിലധികം രൂപയാണ്‌ വരുമാനം (Indoor Mushroom Cultivation of Sheeba Creates New Paradigm).

വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ എന്തു ചെയ്യും എന്നു ചിന്തിച്ചപ്പോഴാണ് കൂൺ കൃഷി ഷീബയുടെ മനസിലേക്കു വന്നത്. ഇതിനായി ആദ്യം സ്ഥലം കണ്ടെത്തിയത് വീടിന്‍റെ നടുമുറിയായിരുന്നു. പിന്നീട് മറ്റ് മുറികളിലേക്കും കൂൺ കൃഷി വ്യാപിച്ചു. ഇപ്പോൾ വീട്ടിൽ എങ്ങോട്ട് തിരിഞ്ഞാലും കൂൺ കാണാം.

നാലു വർഷം മുമ്പ് കൂൺ കൃഷിയിലേക്ക് ഇറങ്ങുമ്പോൾ ഈ കൃഷിയെക്കുറിച്ച് പരമാവധി അറിവു നേടാൻ ഷീബ ശ്രമിച്ചു. പലപ്പോഴും പരാജയപ്പെട്ടെങ്കിലും പിന്മാറിയില്ല. വർഷങ്ങൾക്കിപ്പുറം കേവലമൊരു കൂൺ കർഷകയില്‍ നിന്ന് ഷീബ ഒരുപാട് വളർന്നിരിക്കുന്നു. ഇപ്പോള്‍ ഷീബ കൂൺ കൃഷിയെക്കുറിച്ച് ക്ലാസ് എടുക്കാറുണ്ട്. നിരവധി പേർ സംശയവുമായി ഷീബയെ വിളിക്കാറുമുണ്ട്. കൂൺ കൃഷിയെ കുറിച്ച് എന്ത് ചോദിച്ചാലും ഉത്തരം അപ്പോൾ തന്നെ വരും.

Also Read: കൂൺ കൃഷിയിൽ നൂറുമേനി കൊയ്ത് ആറാം ക്ലാസ് വിദ്യാർഥിനി

നാല് ചുവരുകൾക്കുള്ളിൽ ഉയർന്ന ആശയമാണെങ്കിലും കാസർകോട്ടെ മലയോര മേഖലയിലെ വിപണിയിൽ ഇവരുടെ കൂൺ ഒരു ബ്രാൻഡ് ആണ്‌. ഒപ്പം സ്വയം വരുമാനത്തിനായി അലയുന്നവർക്ക് മുന്നിൽ മികച്ച മാതൃകയും. എന്നാൽ കൂൺകൃഷി കാണുന്നതുപോലെ നിസാരമാണെന്ന മനോഭാവത്തോടുകൂടി ഇതിലേക്ക് ഇറങ്ങരുതെന്നാണ് തുടക്കക്കാരോട് ഷീബയ്ക്കു പറയാനുള്ളത്.

കൂണുകൾക്ക് അതി സൂക്ഷ്‌മമായ പരിപാലനം ആവശ്യമാണ്. നന്നായി പഠിച്ച ചെറിയ രീതിയിൽ തുടങ്ങി ഘട്ടം ഘട്ടമായി വിപുലീകരിക്കുക. ശ്രദ്ധയും പരിചരണവും വൃത്തിയുമാണ് കൂൺകൃഷിയിൽ പരമപ്രധാനം. തുടക്കത്തിൽ വിജയിച്ചില്ലെങ്കിലും അതിൽ തളരാതെ വീണ്ടും വീണ്ടും ചെയ്യണമെന്നും ഷീബ ഉപദേശിക്കുന്നു.

കൃഷി കൂടിയതോടെ വീടിന് സമീപത്തുതന്നെ ഷീബ ഒരു ഫാം ഒരുക്കുന്നുണ്ട്. കോവിഡിൽ സാമ്പത്തിക പ്രതിസന്ധി താളം തെറ്റിയപ്പോളും കൂൺ കൃഷിയിലൂടെ ഈ കുടുംബം പിടിച്ചു നിന്നു. കൊൽക്കത്തയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മകൻ വിഷ്‌ണു കൂടി മുഴുവൻ സമയം കർഷകനായി ഒപ്പമുണ്ട് . ഇതോടെ കൂൺ കൃഷിയെ പുതിയ തലങ്ങളിലേക്ക് ഉയർത്താനുള്ള ഒരുക്കത്തിലാണ് ഈ കുടുംബം.

Also Read: അടയ്‌ക്ക തൊണ്ടില്‍ നിന്ന് 'കൂൺ', അരിക്കൂൺ രുചിയറിഞ്ഞ അപൂർവ ഗ്രാമം

വിശപ്പ് കുറയ്‌ക്കാന്‍ കൂൺ: പ്രഭാത ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂൺ കഴിക്കുമ്പോൺ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി അമിതമായി കലോറി അകത്തെത്തുന്നത് തടയും. ഇറച്ചിക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് കൂൺ എന്നും പഠനങ്ങളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.