ഇടുക്കി: സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്ക് മലനിരകൾ എന്നും പ്രിയങ്കരം. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ് പെട്ടിമുടി മലനിരകളെങ്കിലും നിയമാനുസൃതമായി ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പ്രദേശത്തിന്‍റെ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തിയാല്‍ വലിയ തോതില്‍ സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കാനാകും.
കുത്തനെയുള്ള മലഞ്ചെരിവിലൂടെ കുറച്ചധിക സമയം നടന്നു വേണം അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന കൂമ്പന്‍പാറ പെട്ടിമുടി മലനിരകളുടെ മുകളിലെത്താന്‍. നിലവില്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. വളരെ ഉയരത്തില്‍ നിന്നുള്ള വിശാലമായ കാഴ്ച്ചകളും ഇടക്കിടെ കാഴ്‌ച മറക്കുന്ന കോടമഞ്ഞുമാണ് പെട്ടിമുടിയുടെ പ്രത്യേകത.
ഈ പ്രദേശത്തിന്‍റെ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പദ്ധതി ആവിഷ്‌ക്കരിച്ചാൽ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകും. പെട്ടിമുടിയുടെ മുകളിലേക്കുള്ള യാത്ര ദുഷ്‌കരമാണ്. മലനിരകളുടെ മുകളില്‍ എത്തിയാലും അപകട സാധ്യത നിലനില്‍ക്കുന്നു.
ഇവിടേക്കുള്ള യാത്ര സുഗമമാക്കുകയും അപകട സാധ്യതയൊഴിവാക്കാന്‍ ഇരുമ്പുവേലികള്‍ സ്ഥാപിക്കുകയും വാച്ച് ടവര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്‌താല്‍ നിശ്ചിത തുക ഈടാക്കി സഞ്ചാരികള്‍ക്ക് പെട്ടിമുടിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരമൊരുങ്ങും. വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തിയാല്‍ പെട്ടിമുടിയെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇടത്താവളമാക്കി മാറ്റാന്‍ കഴിയും.
Also read: റിസോര്‍ട്ടുകളുടെ കാലം കഴിഞ്ഞു; ഇടുക്കിയില്‍ ഫാം ടൂറിസത്തിന് പ്രചാരമേറുന്നു