ETV Bharat / state

ഈസ്‌റ്ററിന്‍റെ തിരക്കില്‍ ഇടുക്കി; പ്രഹരമായി മത്സ്യ, മാംസ വില - EASTER CELEBRATION IN IDUKKI - EASTER CELEBRATION IN IDUKKI

ക്രിസ്‌തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പായ ഈസ്‌റ്റർ ആഘോഷമാക്കുന്ന തിരക്കിലാണ് ഇടുക്കി. മത്സ്യ, മാംസ വിഭവങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ഈസ്‌റ്റര്‍ ആഘോഷത്തിൽ അവയുടെ വിലക്കയറ്റം ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.

EASTER CELEBRATION IDUKKI  EASTER CELEBRATION  PRICE HIKE IN MEAT AND FISH  MEAT PRICE
Idukki in Easter celebration price hike in meat and fish items
author img

By ETV Bharat Kerala Team

Published : Mar 30, 2024, 9:18 PM IST

ഈസ്‌റ്റര്‍ വിപണി സജീവമായ ഇടുക്കി

ഇടുക്കി : ഈസ്‌റ്റർ ആഘോഷത്തിന്‍റെ തിരക്കിൽ ഇടുക്കിയിലെ വിപണികൾ. ഉയരുന്ന മത്സ്യ, മാംസ വില വലിയ ആഘാതം തന്നെയാണെങ്കിലും ഈസ്‌റ്റര്‍ തലേന്ന് തന്നെ വിപണി സജീവമായി തുടരുകയാണ്. ഇറച്ചിയും മീനും ഇല്ലാതെ എന്ത് ആഘോഷം എന്ന് ചിന്തിക്കുന്ന മലയാളികൾക്ക് വിപണിയിലെ ഉയരുന്ന വിലക്കയറ്റം വലിയ ആഘാതം തന്നെയാണ് സൃഷ്‌ടിക്കുന്നത്. കോഴിയിറച്ചിക്ക് 150 മുതൽ 153 രൂപ വരെയാണ് ടൗണുകളിൽ വില ഈടാക്കുന്നത്. ഈസ്‌റ്റർ വിപണിയിൽ ആവശ്യക്കാർ കൂടിയതോടെ മീൻ വിലയും ഉയരുകയാണ്. എങ്കിലും വിപണി സജീവമായി തുടരുകയാണ്.

ഈസ്‌റ്റർ ആഘോഷത്തിനായി കോഴിയും താറാവും പന്നിയും ബീഫും മീനും എല്ലാം വാങ്ങുവാനായി രാവിലെ മുതൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഈസ്‌റ്റർ വിപണിയിൽ മീൻ വിഭവങ്ങൾക്കാണ് ഏറെ ഡിമാൻഡ്. ഒരു കിലോ ആവോലിക്ക് വില 700 ആണ്. നെയ്‌മീന് കിലോ 600, ചെമ്മീൻ 400, കേര 380 എന്നിങ്ങനെ പോകുന്നു മീന്‍വില. ചൂരയ്ക്കാണ് അൽപം വിലക്കുറവ് ഉള്ളത്. ഒരു കിലോ ചൂരയ്ക്ക് 200 രൂപയാണ് വില. ബീഫിന് ഇത്തവണ 360 രൂപയാണ് വില.

ഈസ്‌റ്റർ വിപണി സജീവമാകുമ്പോൾ കച്ചവടക്കാരും പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വിപണിയിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും വ്യാപാരികൾ അഭിപ്രായപ്പെടുന്നു. ഈസ്‌റ്റർ എത്തിയത് കൊണ്ടാകാം പച്ചക്കറി വിപണിയിൽ വലിയ ചലനമില്ല. മദ്യത്തിനും രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Also Read : പ്രത്യാശയുടെയും ഉയിർപ്പിന്‍റെയും സന്ദേശം; വിശ്വാസികള്‍ക്കായി ഈസ്‌റ്റർ മുട്ടകൾ ഒരുക്കി യുവദീപ്‌തി അംഗങ്ങൾ - Easter Eggs Made Cathedral Church

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.